21 November Wednesday

കാരുണ്യ യാത്രയിൽ ‘ഒപ്പം ചേർന്ന്‌ ’ നാടും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

മന്ത്രി കെ ടി ജലീല്‍ ചാലക്കുടിയില്‍ ബസില്‍ ദുരിതാശ്വാസനിധിയിലേക്ക് പിരിവ് നടത്തുന്നു

 

തൃശൂർ 
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തിങ്കളാഴ‌്ച ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ‌് നടത്തിയത‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം സ്വരൂപിക്കാൻ. 'കാരുണ്യയാത്ര'  എന്ന ബാനർ കെട്ടിയാണ‌്ജില്ലയിലെ അറുനൂറോളം സ്വകാര്യ ബസുകാർ യാത്രക്കാരിൽ നിന്ന് ബക്കറ്റ് പിരിവിലൂടെ  തുക സമാഹരിച്ചത‌്. രാവിലെ മുതൽ രാത്രി വരെയുള്ള  എല്ലാ ട്രിപ്പിലും തുക സമാഹരിച്ചു. സംഖ്യ എണ്ണി തിട്ടപ്പെടുത്തി അടുത്ത ദിവസം സംസ്ഥാന ഫെഡറേഷൻ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം എസ് പ്രേംകുമാറും ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസും പറഞ്ഞു.
ചാലക്കുടിയിൽ കാരുണ്യയാത്ര മന്ത്രി കെ ടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. ബി ഡി ദേവസി എംഎൽഎ പങ്കെടുത്തു. ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് എംപി, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവർ യാത്രയിൽ പങ്കാളികളായി. ജോയിന്റ് ആർടിഒ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. തൃശൂർ ശക്തൻ സ്റ്റാൻഡിൽ അസി. പൊലീസ് കമീഷ്ണർ വി കെ രാജു ഫ്ലാഗ് ഓഫ് ചെയ്തു. കുന്നംകുളം ബസ്റ്റാൻഡിൽ അസി. പൊലീസ് കമീഷണർ സനോജ് ഫ്ലാഗ് ഓഫ് ചെയ്തു. കൊടകരയിൽ ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

 

പ്രധാന വാർത്തകൾ
Top