21 November Wednesday

പൊലീസ് അസോ. ഭാരവാഹികൾ ഒരുമാസത്തെ ശമ്പളം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ചേലക്കര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ദുരിതബാധിത വീടുകളില്‍ നടന്ന കിറ്റ് വിതരണം

തൃശൂർ
പ്രളയത്തെത്തുടർന്നുള്ള നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മാനിച്ച് കേരള പൊലീസ് അസോസിയേഷൻ സിറ്റി, റൂറൽ ജില്ലാ കമ്മിറ്റികളിലെ എല്ലാ നിർവാഹകസമിതി അംഗങ്ങളും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഭാരവാഹികളുടെ തീരുമാനത്തെത്തുടർന്ന് നിരവധി പൊലീസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം നൽകുന്ന ക്യാമ്പയിൽ  സജീവമാക്കാനും അസോസിയേഷൻ തീരുമാനിച്ചിച്ചു.   ദുരിതാശ്വാസ‐ ശുചീകരണ പ്രവർത്തനങ്ങളിലും സിറ്റി, റൂറൽ പൊലീസ് അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്.
 
പ്രധാന വാർത്തകൾ
Top