25 September Tuesday

ജല പരിശോധനയും കിണർശുദ്ധീകരണവും തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തൃശൂർ  
പ്രളയത്തെത്തുടർന്ന‌് കിണർവെള്ളം ക്ലോറിനേഷൻ നടത്താനുള്ള നടപടി തുടങ്ങി.  ഹെൽത്ത് സെന്ററുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ‌് പ്രവർത്തനം.   വിവിധ കേന്ദ്രങ്ങളിൽ ജല പരിശോധനയ‌്ക്കുള്ള സൗകര്യവും ഏർപ്പെടുത്തി.  വെള്ളം അണുവിമുക്തമാക്കാൻ കിണറുകളിൽ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും തുടരുകയാണ്. വെള്ളം കൂടുതൽ മലിനമാകാൻ സാധ്യതയുള്ളയിടങ്ങളിൽ ദിവസവും മറ്റിടങ്ങളിൽ ആഴ്ചയിൽ രണ്ട് തവണയും കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും.  വെള്ളത്തിൽ ക്ലോറിനേഷൻ ഫലപ്രദമായോ എന്ന് തിട്ടപ്പെടുത്തുന്നതിന് ക്ലോറിനേഷൻ ടെസ്റ്റ് കിറ്റ് ജില്ലയിൽ എല്ലായിടത്തും ലഭ്യമാക്കി. ജലത്തിെന്റെ ശുദ്ധി ഉറപ്പാക്കുന്നതിന് ഒാർത്തോടൊളുവിൻ കിറ്റ് എന്ന ക്ലോറിനേഷൻ കിറ്റ് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ക്ലോറിനേഷൻ നടത്തിയ വെള്ളം എത്രമാത്രം ശുചീകരിച്ചുവെന്ന് കിറ്റ് ഉപയോഗിച്ച‌് കണ്ടെത്താനാവും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേനയാണ് ക്ലോറിനേഷൻ കിറ്റ് വിതരണം ചെയ്യുന്നത്.
പ്രധാന വാർത്തകൾ
Top