15 November Thursday

ഒഡിഷയിൽനിന്ന് കാരുണ്യത്തിൻ കൈത്താങ്ങുമായി സൈന്യം എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 

തൃശുർ
പ്രളയങ്ങളിൽ മുങ്ങിത്താഴുന്ന ജനങ്ങളെ കൈ പിടിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചേൽപ്പിച്ച സൈന്യത്തിന്റെ കരങ്ങൾ വീണ്ടും എത്തുന്നു, കാരുണ്യത്തിന്റെ കൈത്താങ്ങുമായി.  28 വായുരക്ഷ റെജിമെന്റിലെ സൈനികരാണ്  കേരള ജനതയ്ക്ക്  സഹായഹസ്തവുമായി തൃശൂരിൽ എത്തുന്നത്.
ഒഡിഷയിലെ ഗോപാൽപൂർ  റെജിമെന്റിൽനിന്ന് ഒരു ട്രക്ക് സാധനസാമഗ്രികളുമായി സംഘം പുറപ്പെട്ടു. കമാൻഡിങ് ഓഫീസർ  കേണൽ വിജയ്  ബൽറാം ഫ്ലാഗ് ഓഫ് ചെയ്തു. സുബേദാർ ബാലചന്ദ്രൻ, ഹവിൽദാർ മേജർ ജോയ് എന്നിവരാണ് എത്തുക. സംഘം ബുധനാഴ്ച രാവിലെ തൃശൂരിൽ എത്തും. ഒഡിഷ റെജിമെന്റിൽ കേരളം, തമിഴ്നാട് തുടങ്ങി സൗത്ത് ഇന്ത്യക്കാരാണ് ഏറെയും. ഇവർ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായാണ് എത്തുക. സ്വന്തം വരുമാനം ഉപയോഗിച്ചാണ് സാമഗ്രികൾ വാങ്ങിയെത്തിക്കുക.    
 തൃശൂർ കലക്ടറേറ്റിൽ എത്തുന്ന  28 വായുരക്ഷാ റെജിമെന്റിനെ വരവേൽക്കാൻ അവധിയിലുള്ള സൈനികരും 28 വായുരക്ഷ റെജിമെന്റിൽ സേവനം ചെയ്ത  വിമുക്തഭടന്മാരും കലക്ടറേറ്റിൽ എത്തണമെന്ന്28 വായുരക്ഷാ റെജിമെന്റിലെ റിട്ട. സുബേദാർ കെ ആർ രാജൻ  അറിയിച്ചു.  ദുരിതാശ്വസ നിധിയിലേയ്ക്കുള്ള സാധനങ്ങൾ കലക്ടർ  ടി വി അനുപമയ്ക്ക്  കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന വാർത്തകൾ
Top