21 September Friday
നവകേരള ഭാഗ്യക്കുറി

ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
 
തൃശൂർ
പ്രളയബാധിതർക്ക് കൈത്താങ്ങാവാനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വിൽപ്പന മന്ത്രി വി എസ് സുനിൽകുമാർ ഉദ‌്ഘാടനം ചെയ‌്തു.  
ലോട്ടറി ഏജന്റുമാരായ എസ് എസ് മണിയൻ, കെ അറുമുഖം, പി വി പ്രദീപ് എന്നിവർ മന്ത്രിയിൽനിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി. 250 രൂപയാണ് ടിക്കറ്റ് വില. 90 പേർക്ക് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും ഒരു ലക്ഷത്തി എണ്ണൂറു പേർക്ക് രണ്ടാം സമ്മാനമായി 5000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കെത്തുക.  
പ്രളയത്തെത്തുടർന്ന് നവകേരളം സൃഷിക്കുക എന്നുള്ളത് ഇന്ന് സർക്കാരിനു മുന്നിൽ വെല്ലുവിളിയാണെന്നും ഇത് കൂട്ടായ പരിശ്രമത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നും മന്ത്രി  പറഞ്ഞു. നവകേരള ലോട്ടറിയിലൂടെ 200 കോടി രൂപയെങ്കിലും സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോട്ടറി ഏജൻസികളും വിൽപ്പനക്കാരും ഇതൊരു ഉത്തരവാദിത്തമായി കരുതണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ അധ്യക്ഷനായി. 
സബ് കലക്ടർ ഡോ. രേണുരാജ്, കൗൺസിലർ എ പ്രസാദ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ എസ് ഗോപി, അസി. ജില്ലാ ലോട്ടറി ഓഫീസർ പി എ ഷാജു, ലോട്ടറി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാഗ്യക്കുറി ഓഫീസ് ജീവനക്കാർ സ്വരൂപിച്ച തുകയും ചാവക്കാട് തിരുവത്ര ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച തുകയും മന്ത്രി ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top