24 April Tuesday
15,000 അധ്യാപകരെയും ഉദ്യോഗസ്ഥരെയും നേരില്‍കണ്ടു

ചരിത്രം തിരുത്തി വിദ്യാഭ്യാസമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

തൃശൂര്‍ > സംസ്ഥാനത്തെ 15,000 അധ്യാപകരെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നേരില്‍ കണ്ട് ആശയവിനിമയം നടത്തി. പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള സംസ്ഥാനത്തെ പതിനയ്യായിരത്തോളം  പ്രധാനഅധ്യാപകര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡിഇഒമാര്‍, എഇഒമാര്‍, എസ്എസ്എ, ആര്‍എംഎസ്എ, ഐടി@ സ്കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസമേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് മന്ത്രി നേരില്‍കണ്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുതല്‍ സ്കൂള്‍ കലോത്സവം വരെയുള്ള കാര്യങ്ങളാണ് മന്ത്രി ചര്‍ച്ച ചെയ്തത്. 

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിദ്യാഭ്യാസമന്ത്രിഇത്തരത്തില്‍ അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ സെപ്തംബര്‍ എട്ടിന്  തൃശൂര്‍ ടൌണ്‍ ഹാളിലാണ് അധ്യാപക സംവാദത്തിന് തുടക്കംകുറിച്ചത്.  തുടര്‍ന്ന് മറ്റു ജില്ലകളിലും നടത്തി. ജനുവരി ഒന്നിനു കാസര്‍കോട് ടൌണ്‍ ഹാളിലെ   സംവാദത്തോടെ 14 ജില്ലയിലും പൂര്‍ത്തീകരിച്ചു. വിദ്യാഭ്യാസം ജനകീയമാക്കണമെന്ന വിഷയത്തിലായിരുന്നു മുഖ്യ ചര്‍ച്ച. അതുകൊണ്ടാണ് സര്‍ക്കാരിന്റെ മിഷനുകളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം  പ്രധാനമിഷനായി അവതരിപ്പിച്ചത്. അതിനു  നേതൃത്വം വഹിക്കാന്‍ അധ്യാപകസമൂഹം ഉണ്ടാകണം. വിദ്യാഭ്യാസം ശിശുകേന്ദ്രീകൃതമാകണം. ഓരോ വിദ്യാര്‍ഥിയുടെയും സമഗ്രവികസനമാണ് വിദ്യാഭ്യാസംകൊണ്ട്സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 
എല്ലാ വിദ്യാലയത്തിലും അക്കാദമിക് മാസ്റ്റര്‍പ്ളാന്‍ താമസിയാതെ തയ്യാറാവും. മലയാളത്തിളക്കം പോലുള്ള പദ്ധതികള്‍ ജനകീയമാക്കാനുള്ള നിര്‍ദേശങ്ങളും മന്ത്രി നല്‍കി.  
പ്രധാന വാർത്തകൾ
Top