23 July Monday

'ഇലഞ്ഞി' കലോത്സവ വാര്‍ത്താപത്രിക പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

പ്രോഗ്രാം കമ്മിറ്റിയുടെ വാര്‍ത്താപത്രിക 'ഇലഞ്ഞി' സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ സുമതിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

തൃശൂര്‍ > സംസ്ഥാനസ്കൂള്‍ കലോത്സവത്തോനുബന്ധിച്ച് പ്രോഗ്രാം കമ്മിറ്റിയുടെ വാര്‍ത്താപത്രിക 'ഇലഞ്ഞി' പുറത്തിറക്കി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പ്രകാശനം ചെയ്തു.  മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ സുമതി വാര്‍ത്താപത്രിക ഏറ്റുവാങ്ങി. 

കലോത്സവംസംബന്ധിച്ച  പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും ഉള്‍കൊള്ളിച്ചാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ എം കെ പശുപതി,  ജയദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top