20 July Friday

നാടകസംഘത്തിന്റെ വാനും ബസും കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ഒല്ലൂര്‍ > അഞ്ചേരി വളര്‍ക്കാവ് സെന്ററില്‍ നാടകസംഘം സഞ്ചരിച്ചിരുന്ന വാനും കെഎസ്ആര്‍ടി സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ  പരിക്ക് ഗുരുതരം. നാടകവാനിന്റെ ഡ്രൈവര്‍ സാജു (38), ബസ് ഡ്രൈവര്‍ താജ് (36), നടന്‍ ഭദ്രന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച പകല്‍ 11ഓടെയാണ് അപകടം. എല്ലാവരേയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ഓളം പേരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. 

എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരേവന്ന ഓച്ചിറ തിയറ്റേഴ്സിന്റെ  വാനുമായി കൂട്ടിയിടിക്കയായിരുന്നു. പയ്യന്നൂരില്‍ നിന്ന് കളി കഴിഞ്ഞ് പെരുമ്പാവൂരിലേക്ക് പോയിരുന്നു നാടക സംഘം. വാനിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. 

നാട്ടുകാരും ഓട്ടോ തൊഴിലാളികളും  ഫയര്‍ഫോഴ്സും തൃശൂര്‍ എസിപി പി വാഹിദ്, ഈസ്റ്റ് സിഐ സേതു, ഒല്ലൂര്‍ സിഐ കെ കെ സജീവ്,  എസ്ഐ ടി പി ഫര്‍ഷാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പ്രധാന വാർത്തകൾ
Top