16 October Tuesday

കോര്‍പറേഷനും ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ തൃശൂര്‍ കോര്‍പറേഷനും ഒരുങ്ങി. നഗരത്തില്‍ വെള്ളിവെളിച്ചം വിതറിയും ജലധാര ഒരുക്കിയുമാണ് കലോത്സവത്തിന് എത്തുന്ന താരങ്ങളെ കോര്‍പറേഷന്‍ വരവേല്‍ക്കുന്നത്. തേക്കിന്‍കാട് മൈതാനത്തെ ഏഴ് ഹൈമാസ്റ്റ് ലൈറ്റും പൂര്‍ണമായും പ്രകാശിക്കും. ഇതോടെ മൈതാനം ആകമാനം പ്രകാശപൂരിതമാവും. എക്സിബിഷന്‍ നഗരിയിലെ ജലധാരയും വരുന്നതോടെ കൌമാര താരങ്ങള്‍ക്ക് ഉത്സവാന്തരീക്ഷം പകരും.

നഗരത്തിലെ മുഴുവന്‍ തെരുവുവിളക്കുകളും കഴിഞ്ഞ ദിവസം തെളിയിച്ചു. പ്രധാന റോഡുകളിലെ കുണ്ടുംകുഴിയും ശരിയാക്കി. അവശേഷിച്ചിരുന്ന മാലിന്യങ്ങളും നീക്കം ചെയ്തു. ക്ളീന്‍ സിറ്റി  എന്ന രീതിയിലാണ് കോര്‍പറേഷന്‍ ആരോഗ്യശുചിത്വ രംഗത്ത് മുന്നേറുന്നത്. മുഴുവന്‍ സമയവും തടസ്സം കുടാതെ കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കാനുള്ള നടപടികളും കോര്‍പറേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. തേക്കികാട് മൈതാനം മുഴുവനായും വൃത്തിയാക്കി. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കൌണ്‍സിലര്‍മാര്‍ എന്നിവര്‍ കലോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബുധനാഴ്ച വൈകിട്ട് നഗരത്തില്‍ പരിശോധന നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top