19 September Wednesday

ദുരിതാശ്വാസ ക്യാമ്പുകളായിരുന്ന 7 സ്കൂളും ഇന്ന‌് തുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

തൃശൂർ 
ദുരിതാശ്വാസ ക്യാമ്പുകളായി ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഏഴ് സ്കൂളും തിങ്കളാഴ്ച തുറക്കും. ഇതോടെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും  പ്രവർത്തനക്ഷമമാകും. ക്യാമ്പുകൾ തുടരേണ്ടി വന്നതിനാൽ ഓണാവധി കഴിഞ്ഞ് 29ന് മറ്റു സ്കൂളുകൾ തുറന്നപ്പോഴും ഈ സ്കൂളുകൾ ക്യാമ്പുകളായി തുടരുകയായിരുന്നു. ഇവിടെയുണ്ടായിരുന്നവർ പലരും  രണ്ടു ദിവസമായി  വീടുകളിലേക്ക് മടങ്ങി. വീടുകളിലേക്ക് പോകാൻ സാധിക്കാത്തവർക്ക് പകരം സംവിധാനമൊരുക്കിയതായി അധികൃതർ പറഞ്ഞു. 
 ഗവ. യുപി സ്കൂൾ കുണ്ടൂർ, എസ് കെവിഎൽപിഎസ് എരവത്തൂർ, ഗവ. യുപി സ്കൂൾ അരിമ്പൂർ, ഗവ. ജെബിഎസ് ചേർപ്പ്, ഗവ. എൽപിഎസ് പള്ളം, ജിഎൽപിഎസ് പുത്തൻപീടിക, യുപിഎസ് എടമുട്ടം എന്നീ സ്കൂളുകളിലാണ്് തിങ്കളാഴ്ച മുതൽ അധ്യയനം തുടങ്ങുക. 
പ്രധാന വാർത്തകൾ
Top