Top
24
Wednesday, January 2018
About UsE-Paper
സംസ്ഥാന സ്കൂള്‍ കലോത്സവം

പുതുമയാര്‍ന്ന മത്സരങ്ങള്‍

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി തൃശൂരിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പ്രോഗ്രാം കമ്മിറ്റി പുതുമയാര്‍ന്ന മത്സരം സംഘടിപ്പിക്കും. 
 തൃശൂര്‍ സെല്‍ഫി, ചുമര്‍ മാസിക, വിവരണം എന്നീ ഇനങ്ങളിലാണ് മത്സരം. തൃശൂര്‍ സെല്‍ഫിയില്‍ പങ്കെടുക്കുന്നവര്‍ കലോത്സവവുമായി ബന്ധപ്പെട്ട കൌതുകകരമായ ചിത്രങ്ങള്‍ സ്വന്തം ചിത്രത്തോടൊപ്പം എടുക്കണം. എ4  വലുപ്പത്തില്‍ കളര്‍ ഫോട്ടോ എടുത്ത് പ്രോഗ്രാം കമ്മിറ്റി ഫ്രണ്ട് ഓഫീസില്‍ ഏല്‍പ്പിക്കണം. മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് സമ്മാനം നല്‍കും. അഞ്ചുമുതല്‍ ഒമ്പതുവരെ അഞ്ചു ദിവസം മത്സരമുണ്ടാകും. ഓരോ ദിവസവും രാവിലെ ഒമ്പതുമുതല്‍ നാലുവരെയുള്ള സമയത്ത് എടുക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് നല്‍കേണ്ടത്. ഓരോ ദിവസവും അഞ്ചിന് ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് ആദ്യ മൂന്നു ചിത്രങ്ങള്‍ക്ക് സമ്മാനം നല്‍കും. 
ചുമര്‍ മാസികയിലേക്ക് ജില്ലയിലെ എല്‍പി, യുപി, എച്ച്എസ്,എച്ച്എസ്എസ്, വിഎച്ച്എസ്ഇ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലും പ്രത്യേകം  മത്സരം ഉണ്ടാവും. കലോത്സവവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വാര്‍ത്തകള്‍, കാര്‍ട്ടൂണുകള്‍, തുടങ്ങിയവ ചുമര്‍മാസികയില്‍ ഉള്‍പ്പെടുത്തും. ഒരു ചാര്‍ട്ടില്‍ ഒരു പുറത്താണ് മാസിക തയ്യാറാക്കേണ്ടത്. വിദ്യാലയ അധികൃതരുടെ ഒപ്പും സീലും ഉണ്ടാകണം. 
വിവരണം വ്യക്തിഗതമത്സരമാണ്. കലോത്സവം എന്റെ കാഴ്ചപ്പാടില്‍ എന്നതാണ് വിഷയം. ഓരോ വിഭാഗത്തിലും ആദ്യത്തെ  രണ്ടുമികച്ച വിവരണത്തിന് സമ്മാനം നല്‍കും. വിവരണം ഒരു പുറത്തില്‍ കവിയരുത്. വിവരണത്തിനു താഴെ വിദ്യാലയ അധികൃതരുടെ ഒപ്പും സീലും വേണം.