21 October Sunday
കേന്ദ്രത്തിന്റെ ആരോഗ്യ നയം

ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 

തൃശൂര്‍ > കേന്ദ്രസര്‍ക്കാരിന്റെ വികലമായ ആരോഗ്യ നയത്തിനെതിരെ ഐഎംഎ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ജില്ലയിലെ ഗവ. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരു മണിക്കൂര്‍ പണിമുടക്കി. ബില്ലിനെതിരെ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്ക് എത്തിയത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒപിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച ഒരു മണിക്കൂര്‍ പണിമുടക്കിയാണ് രാവിലെ ഒമ്പതോടെഎത്തിയത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ ധര്‍ണ സൂപ്രണ്ട് ഡോ. ടി പി ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാമ്മന്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളേജില്‍ ടീച്ചേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാരും പണിമുടക്കി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top