20 September Thursday

ഏങ്ങണ്ടിയൂരിൽ വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
ഏങ്ങണ്ടിയൂർ
കനത്ത കാറ്റിൽ ഏങ്ങണ്ടിയൂരിൽ വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.  പഞ്ചായത്തിലെ അഞ്ചാംകല്ല് പടിഞ്ഞാറ് ഭാഗം നേതാജി നഗർ ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം വട്ടേക്കാട്ട് കൃഷ്ണന്റെ ഭാര്യ തങ്കയുടെ വീടാണ് തകർന്നത്.  
മകൻ അജയനും കുടുംബവും താമസിക്കുന്ന ഇഷ്ടികകൊണ്ട് നിർമിച്ച ഓടുമേഞ്ഞ മേൽക്കൂരയുള്ള വീടാണ‌്  തകർന്നത്. അപകടം നടക്കുമ്പോൾ അജയനും ഭാര്യ ഷീബയും ഏഴു വയസ്സുകാരൻ അശ്വിൻ കൃഷ്ണനും  മൂന്ന് വയസ്സുകാരി അഞ്ചൽ കൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലിനാണ‌് സംഭവം.  
ഓട്ടോ ഡ്രൈവറായ അജയനും ഭാര്യയും കുട്ടികളും  അപകട സമയം വീട്ടിലുണ്ടായിരുന്നു. വീടുതകർന്ന‌് വീഴുന്നതു കണ്ട അജയനും ഭാര്യയും മക്കളേയുമെടുത്ത് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top