20 November Tuesday
പാർലമെന്റിനു മുന്നിൽ കുത്തിയിരിപ്പ് സമരം

കർഷകസംഘം പ്രചാരണജാഥ 5 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018
തൃശൂർ
കിസാൻസഭ നേതൃത്വത്തിൽ  പാർലമെന്റിനു മുന്നിൽ ആഗസ്ത് ഒന്നുമുതൽ ഒമ്പതുവരെ നടക്കുന്ന കുത്തിയിരിപ്പ്, ജയിൽനിറയ്ക്കൽ സമരത്തോടനുബന്ധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രചാരണജാഥ നടത്തും.  
5, 6, 7 തീയതികളിലാണ് പ്രചാരണജാഥ ജില്ലയിൽ പര്യടനം നടത്തുക. കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നയിക്കുന്ന സമരപ്രചാരണ വാഹനജാഥ ഞായറാഴ‌്ച  വൈകിട്ട് കൊരട്ടിയിൽനിന്ന് ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 
തിങ്കളാഴ‌്ച രാവിലെ 9.30ന് വെട്ടുകാടുനിന്ന് ജാഥാപര്യടനം തുടങ്ങും.  രാവിലെ 10.15 പുതുക്കാട്, 11ന് മാള, 11.45ന് മതിലകം, 2.30ന് വാടാനപ്പള്ളി, 3.15ന് കാഞ്ഞാണി, 4ന് ചേർപ്പ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഇരിങ്ങാലക്കുടയിൽ സമാപിക്കും. ചൊവ്വാഴ‌്ച രാവിലെ 9.30ന് ചേലക്കരയിൽനിന്ന് പര്യടനം ആരംഭിക്കും. രാവിലെ 10.15ന് വടക്കാഞ്ചേരി, 11ന് മണ്ണുത്തി, 11.45ന് മുതുവറ, 2.30ന് ചാവക്കാട്, 3.15ന് കുന്നംകുളം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം 4.15ന് തൃശൂർ കോർപറേഷൻ പരിസരത്ത് പര്യടനം സമാപിക്കും. സമാപന പൊതുയോഗം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ ഉദ്ഘാടനം ചെയ്യും. 
കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ക്യാപ്റ്റനും എ എസ് കുട്ടി വൈസ് ക്യാപ്റ്റനും പി ആർ വർഗീസ് മാനേജരുമാണ്. എം എം അവറാച്ചൻ, സെബി ജോസഫ് പെല്ലിശേരി, പി വി രവീന്ദ്രൻ എന്നിവർ ജാഥാസ്ഥിരാംഗങ്ങളാണ്. 
സമരം കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുക, സബ്സിഡി നിലനിർത്തുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, പെട്രോൾ‐ ഡീസൽ വിലവർധന പിൻവലിക്കുക, കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌്  പാർലമെന്റിന് മുന്നിൽ കിസാൻസഭ നേതൃത്വത്തിൽ ആഗസ്ത് ഒന്നുമുതൽ ഒമ്പതുവരെ കുത്തിയിരിപ്പ് സമരം നടത്തുന്നത്.   
ഒമ്പതിന് രാജ്യവ്യാപകമായി കർഷകർ ജയിൽ നിറയ്ക്കൽ സമരവും നടത്തും. 
തൃശൂരിൽ ജില്ലാ കേന്ദ്രത്തിലാണ് സമരം. തൃശൂരിൽ സ്പീഡ് പോസ്റ്റോഫീസിനുമുന്നിൽ കർഷകരുടെ രോഷപ്രകടനവും തെക്കേഗോപുരനടയിൽ രാത്രി എട്ടുവരെ കുത്തിയിരിപ്പ് സമരവുമാണ് സംഘടിപ്പിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top