24 September Monday

കിടപ്പുരോഗിയായ മുൻ ജില്ലാ പഞ്ചായത്തംഗത്തെ കോൺഗ്രസ് നേതാവ് അധിക്ഷേപിച്ചെന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018
തൃശൂർ
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഡിസിസി സെക്രട്ടറി കെ അജിത്കുമാർ അധിക്ഷേപിച്ചതിനെതിരെ പരാതി നൽകിയിട്ടും പാർടി നേതൃത്വവും അധികാരികളും  നടപടിയെടുത്തില്ലെന്ന് കോൺഗ്രസ് പ്രവർത്തകയും മുൻ ജില്ലാ പഞ്ചായത്ത‌് സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സനുമായ  ഷീല പത്മനാഭൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2010‐2015ലെ പൊതുമരാമത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സനുമായിരുന്ന ഷീല പത്മനാഭൻ കഴുത്തിന് കീഴെ ശരീരം ദുർബലമായതിനെ തുടർന്ന് വീൽചെയറിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. 2014ൽ പാമ്പുകടിയേറ്റതോടെയാണ് നടക്കാൻ കഴിയാതെ വന്നത്. ചികിത്സയ്ക്കും മറ്റുമായി സഹകരണ ബാങ്കുകളിൽനിന്നും കടമെടുത്തത് തിരിച്ചടയ്ക്കാൻ കഴിയാതായതോടെ സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിഷയം ചർച്ച ചെയ്ത യോഗത്തിലാണ് ഡിസിസി സെക്രട്ടറിയും മുൻ മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ കെ അജിത്കുമാർ സ‌്ത്രീത്വത്തെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതെന്ന് ഷീല പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമീഷനും കുന്നംകുളം എസിപിക്കും പരാതി നൽകി. നാളിതുവരെയായി തന്നെ വിളിക്കുകയോ നടപടിയെടുക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഷീല പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top