21 November Wednesday

ചേർപ്പ് സിഎൻഎൻ സ്കൂളിലേയ്ക്ക് എസ്എഫ്ഐ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

ചേർപ്പ്‌ സി എൻ എൻ സ്‌കൂളിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ച്‌ സംസ്ഥാന ജോ. സെക്രട്ടറി വി പി ശരത്‌പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ചേർപ്പ്
വിദ്യാർഥികളെക്കൊണ്ട് നിർബന്ധമായി അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സിഎൻഎൻ സ്കൂളിലേക്ക് മാർച്ച് നടത്തി. പെരുമ്പിള്ളിശേരിയിൽ നിന്ന് ആരംഭിച്ച മാർച്ച് സ്കൂൾ കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് ജാസിർ ഇക്ബാൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ‌് കെ വി രാജേഷ്, നിതിൻ പുല്ലൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ് സംഗീത് സ്വാഗതവും റെജില അജയൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top