20 September Thursday

വ്യാപക കഞ്ചാവ്‌ വേട്ട: 5 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തിരുവനന്തപുരം

ജില്ലയിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്‌ വേട്ടയിൽ  വിവിധ സ്ഥലങ്ങളിൽനിന്നായി അഞ്ചുപേർ അറസ്‌റ്റിലായി. കഞ്ചാവ് വിൽക്കുന്ന രണ്ടുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. നാലാഞ്ചിറ സ്വദേശി നന്ദു എന്ന സുധീഷ് കുമാർ (24), തച്ചോട്ടുകാവ് സ്വദേശി സുജിത‌് (20) എന്നിവരെയാണ് രണ്ടുകിലോ കഞ്ചാവുസഹിതം അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  പലതരം കോഡ‌് ഭാഷകൾ ലഹരികൈമാറ്റത്തിന് ഇവർ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പ്രത്യേക വാട്സാപ‌് ഗ്രൂപ്പും ഉണ്ടെന്നാണ് വിവരം. ഇവരിൽനിന്ന‌് സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ പി പ്രകാശ് അറിയിച്ചു. കൺട്രോൾ റൂം അസിസ‌്റ്റന്റ‌്  കമീഷണർ വി സുരേഷ് കുമാർ, വട്ടിയൂർക്കാവ് എസ്ഐ മുരളീകൃഷ്ണൻ, ഷാഡോ എസ്ഐ സുനിൽലാൽ, എഎസ്ഐ ഗോപകുമാർ, സിറ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അന്വേഷണത്തിന‌് നേതൃത്വം നൽകി. മോഡൽ സ്കൂളും രാജാജിനഗർ കോളനിയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന തമ്പാനൂർ ഫ്ളാറ്റ് നമ്പർ 326ലെ  ഊച്ചി ബിജു എന്ന ബിജു (47),  തമ്പാനൂർ ഫ്ളാറ്റ് നമ്പർ 297ൽ  ചെത  ഗിരീഷ് എന്ന ഗിരീഷ് (36 ) എന്നിവരെ  മോഡൽ  സ്കൂളിനു സമീപം  സ്കൂൾ കുട്ടികൾക്ക്് കഞ്ചാവ് നൽകവെ  കന്റോൺമെന്റ് പൊലീസ് അറസ്റ്റ‌് ചെയ്തു. ബിജു നിരവധി കേസുകളിലെ പ്രതിയും ആർട്സ് കോളേജ്, മോഡൽ  സ്കൂൾ പരിസരങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നയാളും അക്രമസ്വഭാവമുള്ള വ്യക്തിയുമാണ്. കന്റോൺമെന്റ് സിഐ എം പ്രസാദ്, എസ‌്ഐ ബി എം ഷാഫി, സിവിൽ  പൊലീസ് ഓഫീസർ അമിത്ത് എന്നിവരടങ്ങിയ  സംഘമാണ്  അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ‌്തു. നിരവധി കഞ്ചാവ‌് കേസിലെ പ്രതി രണ്ട് കിലോ കഞ്ചാവുമായി  ഷാഡോ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം  കരിമഠം സ്വദേശി മാഹീൻകണ്ണ്  (52) ആണ് പിടിയിലായത്.  കോളേജുകളിലും സ്കൂളുകളിലും ആരംഭിച്ച ആന്റി നർക്കോട്ടിക് ക്ലബ്ബുകളുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് മാഹീൻകണ്ണ് പിടിയിലായത്. കൺട്രോൾ റൂം എസി വി സുരേഷ്കുമാർ,  വഞ്ചിയൂർ  എസ് എച്ച് ഒ സുരേഷ് വി നായർ, ഷാഡോ എസ് ഐ സുനി  ലാ, എ എസ് ഐ ലഞ്ചു ലാ, ഷാഡോ ടിം അംഗങ്ങൾ എന്നിവർ ചേർന്നാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.

പ്രധാന വാർത്തകൾ
Top