22 September Saturday

സംഗീതനാടക അക്കാദമിയുടെ പ്രതിമാസ നാടകാവതരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

സംഗീതനാടക അക്കാദമിയുടെ പ്രതിമാസ നാടകാവതരണം വെഞ്ഞാറമൂട്ടിൽ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെഞ്ഞാറമൂട്
സംഗീതനാടക അക്കാദമിയുടെ പ്രതിമാസ നാടകാവതരണത്തിൽ സൗപർണികയുടെ നിർഭയ നാടകം അവതരിപ്പിച്ചു. ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്തു. എസ് അനിൽ അധ്യക്ഷനായി. എസ് ആർ ലാൽ, വിഭു പിരപ്പൻകോട്, അമൽ രാജ്, ഗീത കെ എസ്, അശോക് ശശി, അബു ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരജേതാവ് കണ്ണൂർ വാസൂട്ടി, പുളിമാത്ത് ശ്രീകുമാർ എന്നിവരെ ആദരിച്ചു. നെഹ്റു യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ ആലന്തറ രംഗപ്രഭാതിലാണ് നാടകാവതരണം നടന്നത്.
 
 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top