20 September Thursday

മദ്യ വിൽപ്പനശാല അടിച്ചു തകര്‍ത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018
വെഞ്ഞാറമൂട് 
ബിവ‌റേജസ് കോർപറേഷന്റെ മദ്യ ചില്ലറ വിൽപ്പന കേന്ദ്രം അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോലിയക്കോട്ടുള്ള മദ്യവിൽപ്പനശാലയിലാണ് ആക്രമണമുണ്ടായത്. കോലിയക്കോട് നേതാജിപുരം ശ്രീനാരായണപുരം ഷാഡോയിൽ രാഗേഷ്(31), നേതാജിപുരം കൗശല ഭവനിൽ രാജീവ്(42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മദ്യം വാങ്ങുന്നതിന് ക്യൂ നിൽക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേർ സെക്യുരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടായി. പിന്നീട് ഇവർ മദ്യം വാങ്ങി മടങ്ങിപ്പോയെങ്കിലും രാത്രി 9.30 ഓടെ മറ്റു നാലു പേരുമായി വന്ന‌് കൗണ്ടറുകൾ അടിച്ചു തകർക്കുകയായിരുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം മദ്യക്കുപ്പികൾ തട്ടിയെടുത്ത് സ്ഥലം വിട്ടു. തുടർന്ന് ജീവനക്കാർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഷോപ്പിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.  അക്രമണത്തിൽ പങ്കെടുത്ത ആളുകളെ തിരിച്ചറിഞ്ഞ പൊലീസ് തിങ്കളാഴ‌്ച രാവിലെ പത്തോടെ വെമ്പായത്തു വച്ച് രാഗേഷിനെയും രാജീവിനെയും അറസ്റ്റു ചെയ്യുകയായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top