തിരുവനന്തപുരം > ഓഖി ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത തീരദേശ ജനതയ്ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍. ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുതുവത്സരാഘോഷം കോവളത്തും മറ്റ്തീരങ്ങളിലും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കരിമരുന്ന് പ്രയോഗം ഉള്‍പ്പടെയുള്ള പതിവ് ആഘോഷരീതികളും ഉണ്ടാകില്ല. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചിരാതുകളും 1000 മെഴുകുതിരികളും തെളിയിക്കും. ൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 2017ലെ അവസാനസന്ധ്യയില്ദുരന്തബാധിതരെ അനുസ്മരിച്ച് ആദ്യതിരി തെളിക്കുക. ജീവന് നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനും ദുരന്തബാധിതര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചുമാണ് കോവളത്തെ പുതുവത്സര ആഘോഷം ഒഴിവാക്കി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.