22 September Saturday
ദുരിതാശ്വാസം

ശ്രീചിത്ര ഇൻസ‌്റ്റിറ്റ്യൂട്ട‌് സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോർ 12 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക്‌ കൈമാറുന്നു

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ‌് ടെക്‌നോളജി ആദ്യഗഡുവായി 12 ലക്ഷം രൂപ നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശ കിഷോർ മുഖ്യമന്ത്രി  പിണറായി വിജയന് ചെക്ക് കൈമാറി. സ്ഥാപനത്തിലെ വിവിധ വകുപ്പുകളിൽനിന്നും പെൻഷൻകാരിൽനിന്നും സ്വരൂപിച്ച ആറ‌ുലക്ഷത്തോളം രൂപ ഉടൻ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ദുരിതബാധിത പ്രദേശങ്ങളിൽ സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വൈദ്യസഹായം നൽകുന്നുണ്ട‌്. 
 
ദുരിതാശ്വാസപ്രവർത്തനങ്ങൾ, വൈദ്യസഹായം, പുനരധിവാസം എന്നിവയ‌്ക്കായി 28 ലക്ഷത്തോളം രൂപ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം ചെലവഴിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ  നേതൃത്വത്തിൽ ആലുവയിലും  തിരുവല്ലയിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. മരുന്നുകളും മറ്റ‌് വസ്തുക്കളുമടക്കം ഇൻസ്റ്റിറ്റ്യൂട്ട് സമാഹരിച്ച അഞ്ച‌ുലക്ഷം രൂപയുടെ സാധനങ്ങൾ തിരുവനന്തപുരം കലക്ടറേറ്റിന‌് കൈമാറി. മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി അഞ്ച‌ുലക്ഷം രൂപയുടെ ബാഗുകളും വിതരണം ചെയ്തു. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ ജീവനക്കാരും വിദ്യാർഥികളും വയനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങളിലും തിരുവനന്തപുരത്തെ കലക‌്ഷൻ സെന്ററിലും സജീവമായി പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top