21 November Wednesday

ആനന്ദിന‌് ഡോക്ടർമാരുടെ സമ്മാനം; പുതിയ സൈക്കിൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

സരസ്വതി ഹോസ്പിറ്റൽ അധികൃതർ പ്രളയത്തിൽ സൈക്കിൾ നഷ്‌ടപ്പെട്ട ആനന്ദിന്‌ പുതിയ സൈക്കിൾ സമ്മാനിച്ചപ്പോൾ

പാറശാല
പ്രളയത്തിൽ നഷ്ടപ്പെട്ട സൈക്കിളിന് പകരം പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിലാണ് നെയ്യാറ്റിൻകര രാമേശ്വരത്തുള്ള കൊച്ചുകൂട്ടുകാരൻ ആനന്ദ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പിൽ പങ്കെടുക്കവേയാണ് സരസ്വതി ആശുപത്രിയിലെ ഡോ. എസ് കെ അജയകുമാർ ആനന്ദിന്റെ സങ്കടം കേട്ടറിഞ്ഞത്. 
 പഠനോപകരണങ്ങളും മറ്റും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക‌് പുതിയവ ലഭ്യമാക്കുന്നതിനായി സരസ്വതി ഹോസ്പിറ്റൽ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ആനന്ദിന് പുതിയ സൈക്കിൾ വാങ്ങിനൽകാൻ തീരുമാനിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ ഡോ. എസ് കെ അജയകുമാർ, മാനേജിങ‌് ഡയറക്ടർ ഡോ. ബിന്ദു എന്നിവർ ചേർന്ന് ആനന്ദിന് സൈക്കിൾ സമ്മാനിച്ചു. 
 
 
പ്രധാന വാർത്തകൾ
Top