14 November Wednesday

വഴിയാത്രക്കാരൻ ഓടയിൽ വീണ‌് മരിച്ചു; ദുരൂഹതയെന്ന്‌ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കോവളം
വിഴിഞ്ഞം തെന്നൂർക്കോണത്ത് ഓടയിൽ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ  മരിച്ചു. കോട്ടപ്പുറം മുക്കുവൻകുഴിയിൽ കൃഷ്ണയിൽ പരേതരായ കൊച്ചുകൃഷ്ണന്റെയും പൊന്നമ്മയുടെയും മകൻ സജുകുമാറാ (46)ണ‌് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ ഇയാളെ റോഡരികിലെ ഓടയിൽ വീണ് തലയ‌്ക്ക്  സാരമായി പരിക്കേറ്റ് രക്തം വാർന്നനിലയിൽ നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് സജുകുമാറിനെ ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലും  തുടർന്ന് മെഡിക്കൽ കേളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കോല ഭാഗത്തുനിന്ന് തെന്നൂർക്കോണത്തേക്ക് നടന്നുവരുന്നതിനിടെ അബദ്ധത്തിൽ  ഓടയിൽ വീണതാകുമെന്നാണ് പൊലീസ‌്നിഗമനം.
മരണത്തിൽ ദുരൂഹതയുണ്ടെന്നും ഏതെങ്കിലും വാഹനം ഇടിച്ചാണോ അപകടമുണ്ടായതെന്ന് സംശയിക്കുന്നതായും  ബന്ധുക്കൾ  പറഞ്ഞു. അഗ്രികൽച്ചറൽ ഡയറക്ടറേറ്റിലെ ജീവനക്കാരനും  അവിവാഹിതനുമായ  സജുകുമാർ സഹോദരനായ സുരേഷിനൊപ്പം താമസിച്ചു വരികയായിരുന്നു. ലത, മണി എന്നിവർ മറ്റ്സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top