20 November Tuesday

സെക്രട്ടറിയറ്റിന്റെ മട്ടുപ്പാവിൽ ഓണത്തിനായി ഒരു മുറംപച്ചക്കറി

സ്വന്തം ലേഖകൻUpdated: Sunday Jul 29, 2018
തിരുവനന്തപുരംഞ
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന്റെ ഏഴാംനിലയ‌്ക്ക‌് മുകളിൽ വിശാലമായ പച്ചക്കറി തോട്ടം... കതിരിടാൻ തുടങ്ങിയ  ‘പാടവും’....ഓണത്തിന‌്  മുറം നിറയാനുള്ള പച്ചക്കറി ഇവിടെ വിളയുകയാണ‌്.  സെക്രട്ടറിയറ്റ‌് ജീവനക്കാരുടെ പരിപാലനത്തിൽ ഇത്രയും വിപുലമായ പച്ചക്കറികൃഷി ആദ്യമാണ‌്. സെക്രട്ടറിയറ്റിലെ പ്രധാന കെട്ടിടസമുച്ചയത്തിന‌് മുന്നിലും അനക‌്സ‌്‐2 ന്റെ മട്ടുപ്പാവിലുമായാണ‌് കൃഷി. 
 
കുറ്റിപ്പയറും ചുവന്നപയറും പതിനെട്ടു മണിയനും തുടങ്ങി പയർ ഇനങ്ങളെല്ലാമുണ്ട‌്. ചുവന്ന അമര, ചതുരപയറും വിളവെടുത്തുതുടങ്ങി. ചീരയിനങ്ങളിൽ ചുവന്ന ചീരയും പച്ചചീരയും ചെമ്പട്ടുചീരയും . ആനക്കൊമ്പനടക്കം എല്ലാ വെണ്ടയിനങ്ങളുമു ണ്ട‌്. പാവൽ, കോവൽ, തക്കാളി, കുറ്റിക്കുരുമുളക‌്, ഇഞ്ചി, കറിവേപ്പ‌്, കാരറ്റ‌്, ബീറ്റ‌്റൂട്ട‌്, മാലിമുളക‌്, നീലമുളക‌്...എല്ലാമുണ്ട‌്. എട്ടിനം വഴുതനകളുടെ പ്രത്യേക വിഭാഗമുണ്ട‌്. സെക്രട്ടറിയറ്റ‌് അനക‌്സിലെ മട്ടുപ്പാവിൽ 1600 ലധികം ഗ്രോബാഗുകളിലാണ‌് കൃഷി. മറ്റിടങ്ങളിലായി എണ്ണൂറോളവും. മട്ടുപ്പാവിൽ പ്രത്യേകം തയ്യാറാക്കിയ ‘വയലി’ൽ നെൽകൃഷിയും ആരംഭിച്ചിട്ടുണ്ട‌്. 
 
പൂർണമായും ജൈവപച്ചക്കറി കൃഷിരീതിയാണ‌്  പരീക്ഷിക്കുന്നത‌്. ജൈവകീടനാശിനിയും ജൈവകെണിയുമെല്ലാം വിജയകരമായി ഇവിടെ പരീക്ഷിക്കുന്നു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിൽ കൃഷിവകുപ്പുമായി സഹകരിച്ച‌് ജീവനക്കാരാണ‌് കൃഷിനടത്തുന്നത‌്. ഓഫീസ‌് സമയത്തിനുമുമ്പും ശേഷവുമാണ‌് ജീവനക്കാർ ഇവയുടെ പരിപാലനവും മറ്റും നടത്തുന്നത‌്. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും  ചേർന്നാണ‌് ഉദ‌്ഘാടനം നിർവഹിച്ചത‌്. പോയവർഷം 2500 കിലോ പച്ചക്കറി ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു. വിറ്റുവരവിനത്തിൽ   ലഭിച്ച 50,000 രൂപ സർക്കാരിലേക്ക‌് അടയ‌്ക്കുകയും ചെയ‌്തു. ഈ വർഷം ഉൽപ്പാദനം ഇരട്ടിയോളമെത്തുമെന്നാണ‌്പ്രതീക്ഷിക്കുന്നത‌്. കൂൺകൃഷിക്കും ആലോചനയുണ്ട‌്. മട്ടുപ്പാവിൽ മാതൃകാപരമായി മുന്നേറുന്ന പച്ചക്കറികൃഷി കാണാൻ സ‌്കൂൾ വിദ്യാ ർഥികളും മറ്റും ധാരാളമായി എത്തുന്നുണ്ട‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top