22 November Thursday
ജൈവമാലിന്യ ശേഖരണം

വ്യാജസംഘടനകളുടെ തട്ടിപ്പിൽ വീഴരുത‌്: മേയർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018
തിരുവനന്തപുരം
ഹരിതകേരളം മിഷന്റെയും നഗരസഭയുടെയും പേരിൽ വ്യാജ രസീത‌് നൽകി മാലിന്യം കൈകാര്യം ചെയ്യുന്നുവെന്ന‌് തെറ്റിദ്ധരിപ്പിച്ച‌് പണപ്പിരിവ‌് നടത്തുന്നവർക്കെതിരെ ജാഗ്രതപുലർത്തണമെന്ന‌് മേയർ വി കെ പ്രശാന്ത‌് അറിയിച്ചു. നഗരസഭ നൽകുന്ന ബയോ കമ്പോസ‌്റ്റർ കിച്ചൺ ബിന്നുകൾ സൗജന്യമായാണ‌് വീടുകളിൽ സ്ഥാപിച്ചുനൽകുന്നത‌്. ഇവ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും നഗരസഭയിൽ രജിസ‌്റ്റർ ചെയ‌്തിട്ടുള്ള സർവീസ‌് പ്രൊവൈഡർമാരെ മാത്രമേ ചുമതലപ്പെടുത്തിയിട്ടുള്ളൂ. നഗരസഭയുടെ പേരിൽ വീട‌് സന്ദർശിക്കുന്നവരെ സംബന്ധിച്ച‌് സംശയംതോന്നിയാൽ നഗരസഭ നൽകിയിട്ടുള്ള സാക്ഷ്യപത്രം കാണിക്കണമെന്ന‌് ആവശ്യപ്പെടണം. സർവീസ‌് ചെയ്യുന്നതിന‌് നഗരസഭ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികൾ (സർവീസ‌് പ്രൊവൈഡേഴ‌്സ‌്) ഇനോക്കുലം ഉൾപ്പെടെ 200 രൂപയാണ‌് ഫീസ‌്.
 
നഗരസഭയുടെ അംഗീകൃത സേവന ദാതാക്കളുടെ വിവരവും ചുമതല നൽകിയിട്ടുളള വാർഡുകളും ചുവടെ ചേർക്കുന്നു: കേവശവദാസപുരം, മുട്ടട, നന്തൻകോട‌്, പാളയം, കുന്നുകുഴി, വഞ്ചിയൂർ, ചെറുവയ‌്ക്കൽ, നാലാഞ്ചിറ, ഉള്ളൂർ, ആക്കുളം, മെഡിക്കൽ കോളേജ‌്, പട്ടം, പേട്ട, ചാക്ക, പേരൂർക്കട, കാഞ്ഞിരംപാറ, തമ്പാനൂർ, പൂജപ്പുര, വഴുതക്കാട‌് എന്നീ വാർഡുകളിൽ ഹരിതഗ്രാമം‐9744160903.
 
പെരുന്താന്നി, പാൽക്കുളങ്ങര, ശ്രീകണ‌്ഠേശ്വരം വാർഡുകളിൽ സൺ ഏജന്റ‌്‐ 8547770558, 8075547529. നെടുങ്കാട‌്, കാലടി, കുരിയാത്തി വാർഡുകളിൽ ബയോസ‌്പിയർ‐9495624085, 9539065855. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം വാർഡുകളിൽ ഗ്രീൻ വില്ലേജ‌്‐ 9895532192.തൈക്കാട‌് വാർഡിൽ അപ‌് സൈക്കിളിങ‌്‐8547340636. ശാസ‌്തമംഗലം വാർഡിൽ പെലിക്കൻ ഫൗണ്ടേഷൻ‐ 9447365542.കവടിയാർ‐എച്ച‌്എൽഎൽ‐ 9020784930. പൂജപ്പുര‐പിആർഎ‐ 9846141419, 8281880444.
 
 
 
പ്രധാന വാർത്തകൾ
Top