18 October Thursday

യുവാവിന്റെ വധം: സഹോദരങ്ങള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

പ്രകാശ്, സന്തോഷ്

പാലോട് > യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പാലോട് പൊലീസ് അറസ്റ്റ്ചെയ്തു. വെള്ളറട ചെമ്പൂര് വലിയവഴി ഷിബു ഭവനില്‍ ഷാജി (38) കൊല്ലപ്പെട്ട കേസിലാണ് പാലുവള്ളി മീന്‍മുട്ടി തടത്തരികത്ത് വീട്ടില്‍ സന്തോഷ് (30), സഹോദരന്‍ പ്രകാശ് (32) എന്നിവര്‍ അറസ്റ്റിലായത്.
24ന് വൈകിട്ട് 6.30ഓടെ മീന്‍മുട്ടിയിലായിരുന്നു സംഭവം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മീന്‍മുട്ടിയില്‍ താമസിച്ചിരുന്ന ഷാജി സ്വന്തം പുരയിടത്തില്‍ എത്തിയതായിരുന്നു. ഇയാളോടുള്ള മുന്‍ വൈരാഗ്യമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ചെല്ലഞ്ചി വനത്തിലേക്ക് കടന്ന പ്രതികളെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അറസ്റ്റ്ചെയ്തത്.
നെടുമങ്ങാട് ഡിവൈഎസ്പി അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം പാലോട് സിഐ കെ ബി മനോജ്കുമാര്‍ അറസ്റ്റിന് നേതൃത്വംനല്‍കി. പാലോട് എസ്ഐ ഗോപകുമാരന്‍നായര്‍, ജൂനിയര്‍ എസ്ഐ കിരണ്‍, എഎസ്ഐ രാജന്‍, സീനിയര്‍ സിപിഒമാരായ വിനോദ്, ഷിബു, സിപിഒമാരായ പ്രദീപ്, രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. വിതുര, പാലോട്, കാട്ടാക്കട പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ ഷാജി കൊല്ലപ്പെടുന്നതിന് ഒരാഴ്ചമുമ്പാണ് ജയില്‍വാസം കഴിഞ്ഞിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top