Top
20
Saturday, January 2018
About UsE-Paper

ലോട്ടറിക്കടകളില്‍നിന്ന് പണംതട്ടി മുങ്ങിയ യുവാവ് പിടിയില്‍

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌
സുലൈമാന്‍
ആറ്റിങ്ങല്‍ > ലോട്ടറിക്കടകളില്‍നിന്ന് തന്ത്രത്തില്‍ പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. നെടുങ്ങണ്ട പുതിയപാലം തോണ്ടല്‍ വീട്ടില്‍ ഭാസി എന്ന സുലൈമാന്‍ (26) ആണ് പിടിയിലായത്. വാളക്കാട് മുസ്ളിം പള്ളിക്കു സമീപം സബിത മന്‍സിലില്‍ ബുഷ്റ ബീവിയുടെ കടയിലെത്തി വിദഗ്ധമായി തട്ടിപ്പ് നടത്തുകയായിരുന്നു. 2000 രൂപയുടെ നോട്ടുമാത്രമേ കൈവശമുള്ളൂവെന്നും ചില്ലറയുണ്ടെങ്കില്‍ ലോട്ടറി വാങ്ങാമെന്നും ധരിപ്പിച്ച് ലോട്ടറി എടുക്കുകയും ചില്ലറവാങ്ങി നോട്ട് കൊടുക്കാതെ ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു. ഇയാള്‍ പിടിയിലായതോടെ ആറ്റിങ്ങലിലെ മൂന്നു ലോട്ടറിക്കച്ചവടക്കാര്‍ ഇതേരീതിയില്‍ പറ്റിക്കപ്പെട്ടതായി പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ഇയാളോടൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്.