16 November Friday

ശുചീകരണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
തിരുവനന്തപുരം 
പ്രളയംവിതച്ച ദുരിതങ്ങളിൽനിന്ന‌് ജനങ്ങൾക്ക‌് ആശ്വാസം പകരാൻ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ നടത്തുന്ന ശുചീകരണപ്രവർത്തനങ്ങൾ തുടരുന്നു. ചാല, വെള്ളറട ഏരിയകളിലെ പ്രവർത്തകർക്കൊപ്പം പാറശാല, വെഞ്ഞാറമൂട‌്, കോവളം, വഞ്ചിയൂർ, വർക്കല, വിതുര, നെടുമങ്ങാട‌്, കഴക്കൂട്ടം ഏരിയകളിലെ പ്രവർത്തകരും ശുചീകരണം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലാണ‌് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത‌്. 
ജില്ലയിൽനിന്ന് എട്ടായിരത്തിലേറെ വളന്റിയർമാർ  31 വരെ നടക്കുന്ന ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും. പ്രളയം അതിരൂക്ഷമായി ബാധിച്ച തിരുവല്ല, പെരിനാട്, റാന്നി, ഇരവിപേരൂർ, പന്തളം, ചെങ്ങന്നൂർ, കോഴഞ്ചേരി, കുട്ടനാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണം.
പ്രധാന വാർത്തകൾ
Top