24 September Monday

13 ലിറ്റര്‍ ചാരായവും 773 ലിറ്റര്‍ കോടയും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
വെഞ്ഞാറമൂട് 
അനധികൃത മദ്യോൽപ്പാദനവും വിൽപ്പനയും തടയുന്നതിനായി വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ‌്ഡിൽ 13 ലിറ്റര്‍ ചാരായവും 773 ലിറ്റര്‍ കോടയും പിടിച്ചു. കൂടാതെ 123 ലിറ്റര്‍ അരിഷ്ടവും  നാലുപേരില്‍നിന്നായി 180 ഗ്രാം കഞ്ചാവും അഞ്ചു കഞ്ചാവു ചെടികളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പത്ത‌് കേസ‌് രജിസ്റ്റര്‍ ചെയ്തു.  12 പേർ അറസ‌്റ്റിലായി. എട്ടുലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയുമായി ഇരുളൂര്‍ സ്വദേശികളായ ദീപുലാല്‍ (30), അരുണ്‍ (22), രണ്ടുലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയുമായി നന്ദിയോട് സ്വദേശി ശോഭന (59), രണ്ടുലിറ്റര്‍ ചാരായവും 130 ലിറ്റര്‍ കോടയുമായി കോട്ടുകുന്നം സ്വദേശി ബാബു (56), ഒരു ലിറ്റര്‍ ചാരായവും 255 ലിറ്റര്‍ കോടയുമായി മുതുവിള സ്വദേശി സുന്ദരേശന്‍ (62), 210 ലിറ്റര്‍ കോടയുമായി വെള്ളാണിക്കല്‍ സ്വദേശി ചന്ദ്രക്കുറുപ്പ്, അനധികൃത വിൽപ്പനയ‌്ക്കായി സൂക്ഷിച്ചിരുന്ന 123 ലിറ്റര്‍ അരിഷ്ടവുമായി മുതുവിള സ്വദേശികളായി കമലന്‍, സിന്റോ, അഞ്ചു കഞ്ചാവുചെടികളുമായി മടത്തറ സ്വദേശി ആഗര്‍ഷ് (19)  എന്നിവരും വിൽപ്പനയ്‌ക്കായി കൈവശം വച്ചിരുന്ന 180 ഗ്രാം കഞ്ചാവുമായി മറ്റു നാലുപേരുമാണ് അറസ്റ്റിലായത്. 
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മിഥിന്‍ ലാല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പോള്‍സണ്‍, സുദര്‍ശനന്‍, സതീഷ് കുമാര്‍, അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസര്‍മാരായ നസീര്‍, മനോജ് കുമാര്‍, സ്‌നേഹേഷ്, അനിരുദ്ധന്‍, വിപിന്‍, നജിമുദീന്‍, വിമല്‍ നാഥ്, അനീഷ്, അന്‍സര്‍, രാഹുല്‍, ഷഹീനാ ബീവി, അജിതകുമാരി, ഡ്രൈവര്‍ ജയകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top