15 November Thursday
നെടുമങ്ങാട്‌ നഗരസഭ

ഗതാഗതസംവിധാനവും പാര്‍ക്കിങ്ങും പരിഷ‌്കരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
നെടുമങ്ങാട്ടെ നഗരാതിർത്തിയിലെ ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും റോഡ് പുറമ്പോക്കിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും  കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതിനും തീരുമാനമായി. മാർക്കറ്റിലും  സമീപപ്രദേശങ്ങളിലും അതിരാവിലെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കും. മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്.  നെടുമങ്ങാട് ‐കുപ്പക്കോണം റോഡിലെ പാർക്കിങ‌് നിരോധിക്കും. മാർക്കറ്റ് ജങ‌്ഷൻ‐ ആശുപത്രി റോഡിന്റെ ഒരു ഭാഗത്തുമാത്രം വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും. നിയമപരമല്ലാത്ത പാർക്കിങ്ങിന‌് പിഴ ഈടാക്കും. മുനിസിപ്പാലിറ്റിയുടെ പാർക്കിങ‌് യാഡിൽ  സൗജന്യമായി പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം നിലവിലുണ്ട്.  നഗരസഭാ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്‌ളക്‌സ് ബോർഡുകളും സമയബന്ധിതമായി നീക്കംചെയ്യണം. കച്ചവടക്കാർ റോഡിലേക്ക‌് ഇറക്കി ക്കെട്ടിയ കടകൾ വാടകയ്ക്ക് കൊടുത്തിട്ടുള്ളത് കണ്ടെത്തി നടപടി സ്വീകരിക്കും. ഓണത്തോടനുബന്ധിച്ച് റോഡുകളിലെ ഓടകളുടെ പൊട്ടിയ സ്ലാബുകൾ മാറ്റി പുതിയത‌് സ്ഥാപിക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. 
 സ്‌ക്കൂൾ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാനും തീരുമാനമായി.
പ്രധാന വാർത്തകൾ
Top