14 November Wednesday

കുറ്റൂരിൽ 1000 പേർക്ക് ഒരുമിച്ച‌് ബലിയിടാനാകുന്ന ബലിക്കടവ് യാഥാർഥ്യമായി

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
വെഞ്ഞാറമൂട് > കുറ്റൂർ ധർമശാസ്താക്ഷേത്രത്തിന്റെ കീഴിലെ കുറ്റൂർ ബലിക്കടവിന്റെ പണി പൂർത്തിയായി. ഈ വർഷംമുതൽ 1000 പേർക്കുവീതം ഒരുമിച്ച് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാമനപുരം പഞ്ചായത്ത് ഭരണസമിതിയുടെയും ക്ഷേത്രോപദേശക കമ്മിറ്റിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ  ഡി കെ മുരളി എംഎൽഎയുടെ ഫണ്ടിൽനിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ബലിക്കടവ് പണിതത്.   
വാമനപുരം ആറിന്റെ കരയിലാണ് ബലിക്കടവ്. ആറിലേക്ക് സുരക്ഷിതമായി ഇറങ്ങാൻ വീതിയുള്ള 20 പടിയും പണിതിട്ടുണ്ട്. കഴിഞ്ഞവർഷം ഇരുപത്തയ്യായിരത്തിലധികം പേരാണ് ബലിയിടാനായി എത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top