14 November Wednesday
ഫെയ്‌സ്‌ബുക്ക്‌ വഴി തട്ടിപ്പ്‌

പണം തട്ടിയത്‌ വിവാഹശേഷമുള്ള ബാധ്യത തീർക്കാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

തിരുവനനന്തപുരം

ഫെയ‌്സ‌്ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കളെ വിളിച്ചുവരുത്തി പണം തട്ടിയ കേസിലെ ദമ്പതികൾ വിദ്യാസമ്പന്നർ. കേസിലെ ഒന്നാം പ്രതിയായ ജിനു (19) എൽഎൽബി മൂന്നാംവർഷ വിദ്യാർഥിയും ഭർത്താവ‌് വിഷ‌്ണു (24) ബിടെക‌് ബിരുദധാരിയുമാണ‌്. അഞ്ച‌് മാസംമുമ്പാണ‌് ഇവർ വിവാഹിതരായത‌്. എട്ട‌് വർഷത്തെ പ്രണയമായിരുന്നുവെന്ന‌് ഇരുവരും പൊലീസിനോട‌് പറഞ്ഞു. വിഷ‌്ണുവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ജിനു. വീട്ടുകാരുടെ സമ്മതത്തോ ടെയാണ‌് ഇവർ വിവാഹം കഴിച്ചത‌്. വിവാഹശേഷം ഉണ്ടായ ബാധ്യതകൾ തീർക്കാനാണ‌് തട്ടിപ്പ‌് നടത്തിയതെന്നാണ‌് ഇവരുടെ വിശദീകരണം. എന്നാൽ, വിഷ‌്ണു മുമ്പും ബൈക്ക‌് മോഷണം, അടിപിടി കേസുകളിൽ പ്രതിയാണെന്ന‌് പൊലീസ‌് കണ്ടെത്തിയിട്ടുണ്ട‌്. വിവാഹശേഷം   ഇരുവരും  ഇന്നോവ കാർ വാടകയ‌്ക്കെടുത്ത‌് ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ കറങ്ങി. മറ്റൊരു വാഹനം 25‌,000 രൂപയ‌്ക്ക‌് കരമനയിലുള്ള ഒരു പണമിടപാട‌് സ്ഥാപനത്തിൽ പണയംവച്ചിട്ടാണ‌് പോയത‌്. യുവാവിൽനിന്ന‌് തട്ടിയെടുത്ത 40000 രൂപയിൽനിന്ന‌് 15000 രൂപ  ഇന്നോവയുടെ വാടക നൽകാൻ ഉപയോഗിച്ചു. 35000 രൂപയും എടിഎം കാർഡും പൊലീസ‌് കണ്ടെടുത്തു. തട്ടിപ്പിനിരയായ യുവാവ‌് മർദനമേറ്റ‌് അവശനായതോടെയാണ‌് പൊലീസിന്റെ സഹായം തേടിയത്‌. വീണ്ടും പണം വേണമെന്ന‌് ആവശ്യപ്പെട്ട‌് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇരയായ യുവാവ‌് മൊഴി നൽകി. വിഷ‌്ണുവുമായി പേട്ട സ‌്കൂളിൽ പഠിക്കുമ്പോൾ ഉള്ള സൗഹൃദമാണ‌് കൂട്ടുപ്രതികൾക്ക‌് വിനയായത‌്. ഇതിൽ പലരും  ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണെന്ന‌് പൊലീസ‌് പറഞ്ഞു. യുവാവിൽനിന്ന‌് പണം തട്ടിയെടുത്തശേഷം വിഷ‌്ണു തങ്ങൾക്ക‌് ഭക്ഷണം കഴിക്കാൻ രണ്ടായിരം രൂപ മാത്രമാണ‌് നൽകിയതെന്ന‌് കൂട്ടുപ്രതികൾ പൊലീസിനോടു പറഞ്ഞു.

പ്രധാന വാർത്തകൾ
Top