15 November Thursday

യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ 7 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

അറസ്‌റ്റിലായ പ്രതികൾ

തിരുവനന്തപുരം
ഫെയ‌്സ‌്ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതിയും ഭർത്താവും ഉൾപ്പെട്ട സംഘം അറസ്റ്റിൽ. നന്തൻകോട‌് സ്വദേശിനി ജിനു (19) ,ഭർത്താവ‌് കണ്ണമ്മൂല സ്വദേശി വിഷ‌്ണു (24), വെട്ടുകാട‌് മാധവപുരം സ്വദേശികളായ അബിൻഷാ (22), മൻസൂർ, വെട്ടുകാട‌് സ്വദേശി ആഷിക‌് (22), വഴയില ക്രൈസ‌്റ്റ‌് നഗറിൽ സ‌്റ്റാലിൻ (20), ശാർക്കര പുളുന്തുരുത്തി തെക്കേവിള ക്ഷേത്രത്തിന‌് സമീപം താമസിക്കുന്ന വിവേക‌് (21) എന്നിവരാണ‌് പിടിയിലായത‌്. യുവതിയെ ഉപയോഗിച്ച‌്  യുവാക്കളെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു. യുവതിയും ഭർത്താവ‌് വിഷ‌്ണുവും വാടകയ‌്ക്ക‌് താമസിക്കുന്ന പേട്ട ഭഗത‌്സിങ‌് റോഡ‌ിലെ വീട്ടിലേക്കാണ‌് യുവാക്കളെ വിളിച്ചുവരുത്തിയത‌്. 23ന‌് ഭഗത‌്സിങ‌് റോഡ‌് ഡിക്രോസ‌് ലെയ‌്നിൽ എത്തിയ യുവാവിനെയും സുഹൃത്തിനെയും മർദിച്ച‌് കാറിൽ കയറ്റി കൊല്ലുമെന്ന‌് ഭീഷണിപ്പെടുത്തി 40,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും തട്ടിയെടുത്ത‌ കേസിലാണ‌് ഇവരെ പിടികൂടിയത‌്. ശംഖുംമുഖം അസി. കമീഷണർ ഷാനിഹാന്റെ നിർദേശപ്രകാരം പേട്ട എസ‌്എച്ച‌്ഒ സജുകുമാർ, എസ‌്ഐമാരായ സുവർണകുമാർ, പ്രതാപൻ, എഎസ‌്ഐ സുരേഷ‌്, സിപിഒ സന്തോഷ‌് സുരേഷ‌്, പ്രവീൺ, രഞ‌്ജിത‌്, ഉദയൻ, വനിതാ സിപിഒമാരായ ജയശ്രീ, നീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് പ്രതികളെ പിടികൂടിയത‌്.
പ്രധാന വാർത്തകൾ
Top