21 October Sunday
നിര്‍മല്‍ ചിട്ടി തട്ടിപ്പ്

നിര്‍മലന്‍ ഒളിവില്‍ താമസിച്ചത് മുംബൈയില്‍

സ്വന്തം ലേഖകന്‍Updated: Sunday Nov 26, 2017
തിരുവനന്തപുരം > നിര്‍മല്‍ ചിട്ടി തട്ടിപ്പുകേസില്‍ കീഴടങ്ങിയ കെ നിര്‍മലന്‍ ഒളിവില്‍ താമസിച്ചത് മുംബൈയില്‍. മൂകാംബികയിലായിരുന്നു ഒളിവില്‍ കഴിഞ്ഞതെന്നാണ് നിര്‍മലന്റെ മൊഴിയെങ്കിലും അവ ക്രൈംബ്രാഞ്ച് തള്ളി. മുംബൈയില്‍ ഒളിവില്‍കഴിഞ്ഞതിന് ക്രൈംബ്രാഞ്ചിന് വ്യക്തമായ രേഖ ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലായിരിക്കെ അമ്മയുടെ പേരിലെടുത്ത ഫോണ്‍ ഉപയോഗിച്ചതായും കണ്ടെത്തി. കഴിഞ്ഞദിവസം കേരളത്തില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം നാഗര്‍കോവിലിലെത്തി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലുള്ള നിര്‍മലനില്‍നിന്ന് വിശദമായി മൊഴിയെടുത്തു. മ്യൂസിയം പൊലീസ് അറസ്റ്റുചെയ്ത നിര്‍മലന്റെ ഭാര്യാസഹോദരന്‍ മഹേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. 
 
റിമാന്‍ഡിലായ ഇയാളെ രണ്ടു തവണയായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍കാണിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം നിര്‍മലനെ ചോദ്യം ചെയ്തത്. ചില രേഖകള്‍ വച്ചുള്ള ചോദ്യം ചെയ്യലിനിടെ ഇയാള്‍ പൊട്ടിക്കരഞ്ഞു. മ്യൂസിയം പൊലീസ്  ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ താമസിയാതെ നല്‍കിയേക്കും. തമിഴ്നാട് പൊലീസിനെ മൊഴിയെടുക്കലിന് സഹായിക്കാന്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് നിയോഗിച്ചു. 
 
 
പ്രധാന വാർത്തകൾ
Top