24 September Monday

മത്സ്യത്തൊഴിലാളികൾക്ക് സിറ്റി പോലീസിന്റെ ഓണസമ്മാനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
തിരുവനന്തപുരം > പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് സിറ്റി പൊലീസിൻറെ വക ഓണസമ്മാനം. നേരിട്ട് രക്ഷാപ്രവർത്തനം നടത്തിയ തുമ്പ, വിഴിഞ്ഞം, പൂന്തുറ, വലിയതുറ, വെട്ടുകാട് അടിമലത്തുറ തുടങ്ങിയ സ്ഥലങ്ങളിലെ 372 മത്സ്യത്തൊഴിലാളികൾക്ക് പോലീസ‌ിന്റെ  പ്രശംസാപത്രവും സമ്മാനവും  കമ്മീഷണർ പി പ്രകാശ് വിതരണം ചെയ്തു.
തലസ്ഥാനത്തെ തീരദേശ മേഖലകളിൽ നിന്നും 81 ബോട്ടുകളിലായാണ്  372 മത്സ്യത്തൊഴിലാളികളെ പോലീസ് പ്രളയദുരന്തമേഖലയിൽ എത്തിച്ചത്. ബോട്ടുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ 81 പൊലീസ് ഉദ്യോഗസ്ഥരെയും കമ്മിഷണർ  നിയോഗിച്ചു. ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി പതിനായിരക്കണക്കിന് ആൾക്കാരെ  സുരക്ഷിതരായി കരയ‌്ക്ക്‌ എത്തിച്ച ശേഷം ബുധനാഴ്ച ഇവർ തിരിച്ചെത്തി. 
തുമ്പയിലും വിഴിഞ്ഞത്തും  നടത്തിയ   ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് മത്സ്യത്തൊഴിലാളികളെ പൊന്നാടയണിയിച്ചു. ഇവർക്ക് പ്രശംസാപത്രത്തിനു പുറമേ  ഓണക്കോടിയും  നൽകി.
കൂടാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർക്കും ബോട്ടുകൾ പ്രളയ  മേഖലയിൽ എത്തിച്ച ലോറി ഉടമകൾക്കും  കമ്മിഷണർ പ്രശംസാപത്രം നൽകി. ഡിസിപി ആർ ആദിത്യ, എ സി മാരായ വി സുരേഷ് കുമാർ,  അനിൽകുമാർ , ജെ കെ ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top