14 November Wednesday

തീപിടിത്തത്തില്‍ വീട് കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

തീപിടിത്തത്തില്‍ നശിച്ച വീട്ടിലെ സാധനങ്ങൾ പരിശോധിക്കുന്ന സത്യഭാമ

വെഞ്ഞാറമൂട് > തീപിടിത്തത്തില്‍ വീട് കത്തിനശിച്ചു. നെല്ലനാട് പരപ്പാറമുകള്‍ കല്ലൂര്‍ക്കോണം വിളയിൽ വീട്ടില്‍ സത്യഭാമയുടെ വീടാണ് തീപിടിത്തത്തിൽ കത്തിനശിച്ചത‌്. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌് വീട്ടില്‍നിന്ന‌് തീയും പുകയും ഉയരുന്നതുകണ്ട് സമീപവാസികള്‍ ഓടിയെത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാറ്റില്‍ തീ ആളിപ്പടര്‍ന്ന് മൂന്നു സെന്റിലെ ഓലപ്പുര പൂര്‍ണമായും കത്തിനശിച്ചു. ഉടുവസ്ത്രങ്ങളും റേഷന്‍കാര്‍ഡും മറ്റു രേഖകളും വീട്ടുപകരണങ്ങളും നശിച്ചു.
പ്രധാന വാർത്തകൾ
Top