22 November Thursday

നേഴ്‌സുമാര്‍ ആശുപത്രിയുടെ നട്ടെല്ല്: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

ഗവ. നേഴ്‌സസ് അസോസിയേഷൻ തിരുവനന്തപുരം വെസ‌്റ്റ‌് ജില്ലാ സമ്മേളനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
നേഴ്‌സുമാർ ആശുപത്രിയുടെ നട്ടെല്ലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ വൈറസ് ബാധ അതിജീവിച്ചതിൽ ലിനി ഉൾപ്പെടെയുള്ള നഴ്‌സുമാരുടെ സേവനം വിസ്മരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്‌സസ് അസോസിയേഷൻ തിരുവനന്തപുരം വെസ‌്റ്റ‌് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
നേഴ്‌സുമാരുടെ ജോലിഭാരം കുറക്കാൻ സംസ്ഥാന സർക്കാർ 1595 പുതിയ തസ്തിക സൃഷ്ടിച്ചു. നേഴ്‌സിങ‌് അധ്യാപക മേഖലയിൽ 33 തസ്തികകൾ ഉൾപ്പെടെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ 1030 തസ്തിക സൃഷ്ടിച്ചു. ആരോഗ്യവകുപ്പിൽ 565 തസ്തികയാണ് സൃഷ്ടിച്ചത്. 
നേഴ്‌സിങ‌് വിഭാഗത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന യൂണിഫോം പരിഷ്‌കരണം നടപ്പാക്കി. പോസ്റ്റ് ബേസിക് നേഴ്‌സിങ്ങിനും, സ്‌പെഷ്യാലിറ്റി നേഴ്‌സിങ്ങിനും ഡപ്യൂട്ടേഷൻ അനുവദിച്ചു. 
 
കെ ജ്യോതി അധ്യക്ഷയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി പി ഉഷാ ദേവി, പ്രസിഡന്റ് ടി സുബ്രഹ്മണ്യം, വെസ്റ്റ് ജില്ലാ സെക്രട്ടറി വസന്തകുമാരി എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top