14 November Wednesday

മൃതദേഹവുമായി പോയ ആംബുലൻസ‌് തടഞ്ഞ സംഭവം ‐ പ്രഭാകരൻനായരുടെ മകൻ മുഖ്യമന്ത്രിക്ക‌് പരാതി നൽകി

സ്വന്തം ലേഖകൻUpdated: Wednesday Jul 25, 2018
തിരുവനന്തപുരം 
തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ പി പ്രഭാകരൻനായരുടെ മൃതദേഹവുമായി പോയ ആംബുലൻസ‌് വാഹന പരിശോധനയുടെ പേരിൽ തടഞ്ഞ സംഭവത്തിൽ കുറ്റക്കാരായ പൊലീസ‌് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട‌് മകൻ മുഖ്യമന്ത്രിക്ക‌് പരാതി നൽകി. സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗം പി എസ‌് പ്രഷീദാണ‌് അച്ഛന്റെ മൃതദേഹവുമായി ആംബുലൻസിൽ വരവെ  തടഞ്ഞ‌ുവച്ച‌  മലയിൻകീഴ‌് സിഐ  ജയകുമാറിനും പൊലീസുകാർക്കുമെതിരെ പരാതി നൽകിയത‌്. ഐ ബി സതീഷ‌് എംഎൽഎ മുഖാന്തരമാണ‌് പരാതി സമർപ്പിച്ചത‌്. ആംബുലൻസിൽ മൃതദേഹവുമായി വരുമ്പോൾ മേപ്പൂക്കടയിൽവച്ച‌് മലയിൽകീഴ‌് സിഐ ജയകുമാറും സംഘവും തടയുകയായിരുന്നു. സംഭവത്തെതുടർന്ന‌് സിഐ ജയകുമാറിനെയും പൊലീസുകാരനായ രാജേഷിനുമെതിരെ നടപടി സ്വീകരിച്ചിരുന്നു. സിഐ ജയകുമാറും പൊലീസുകാരൻ രാജേഷിനുമെതിരെ മുമ്പും നിരവധി പരാതികളുയർന്നിട്ടുണ്ട‌്. 
 
നടപടിയുടെ ഭാഗമായി  ജയകുമാറിനെ  ഒരുമാസംമുമ്പ‌് എറണാകുളത്തേക്ക് സ്ഥലംമാറ്റിയതാണ‌്.  എന്നാൽ, താൽക്കാലികമായി തുടരുകയായിരുന്നു. സിഐക്കും പൊലീസിനുമൊപ്പം സുധാകരൻ എന്ന ഗ്രേഡ് എസ്ഐയും മോശമായി പെരുമാറിയെന്ന‌് പരാതിയുണ്ട‌്. 
കോൺഗ്രസ‌് അനുകൂലസംഘടനാ പ്രവർത്തകനായ ഇയാൾ ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നു. പിന്നീട‌് പരാതിക്കാരിയെക്കൊണ്ട‌് പരാതി പിൻവലിച്ച‌് വകുപ്പുതല നടപടിയിൽനിന്ന‌് രക്ഷപ്പെടുകയായിരുന്നു.  തുടർന്നാണ‌് മലയിൻകീഴ് സ്റ്റേഷനിലേക്ക് എത്തിയത‌്. മൃതദേഹവുമായി വന്ന ആംബുലൻസ‌് തടയുന്നതിൽ പ്രധാന പങ്ക‌് ഈ ഗ്രേഡ‌് എസ‌്ഐക്കും ഉണ്ടെന്ന‌് മുഖ്യമന്ത്രിക്ക‌് നൽകിയ പരാതിയിൽ പറയുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top