Top
20
Saturday, January 2018
About UsE-Paper

ഗവ. മോഡല്‍ ബോയ്സ് സ്കൂളിനെതിരെ വ്യാജപ്രചാരണം

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌
ആറ്റിങ്ങല്‍ > ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പിടിഎ പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച്  വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കിയാണ് പിടിഎ  തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ യുപി ഒന്ന്, എച്ച്എസ് അഞ്ച്, ഹയര്‍ സെക്കന്‍ഡറി നാല്,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്ന് എന്ന ക്രമത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇത് ജനറല്‍ ബോഡി പാസാക്കിയശേഷം ഒരു രക്ഷാകര്‍ത്താവ് കൂടി പിടിഎയില്‍ വരണമെന്ന് ആവശ്യപ്പെട്ടു. അല്ലാതെ ബഹിഷ്കരണമോ ഇറങ്ങിപ്പോക്കോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന ഈ പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. 
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ ഹൈടെക്ക് ആക്കുന്ന ഈ സ്കൂള്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പൊതുവിദ്യാഭ്യാസരംഗത്ത് പേരും പ്രശസ്തിയിലുമാണ്. ഇത് തകര്‍ക്കാനുള്ള ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന കുത്സിത പ്രചാരണമാണ് വ്യാജവാര്‍ത്തകള്‍ക്ക് ആധാരം.  സ്കൂളിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി കൈക്കൊള്ളണമെന്ന് സ്കൂള്‍ പിടിഎ ആവശ്യപ്പെട്ടു.