Top
18
Monday, December 2017
About UsE-Paper

ചിത്രകലാപ്രദര്‍ശനം ഡിസംബര്‍ 9 മുതല്‍

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > സംസ്ഥാന സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയോടനുബന്ധിച്ച് ദി ആര്‍ട്ട് സ്പേസ് ഫൌണ്ടേഷന്‍ കേരള സംഘടിപ്പിക്കുന്ന ചിത്രകലാപ്രദര്‍ശനത്തില്‍ മലയാള സിനിമാലോകത്തെ നാല്‍പ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ഡിസംബര്‍ ഒമ്പതുമുതല്‍ തിരുവനന്തപുരം വിമെന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ചിത്രപ്രദര്‍ശനം നടക്കും.
 
ഒമ്പതിന് വൈകിട്ട് വര്‍ണാഭമായ 'ബിയോണ്ട് ക്യാന്‍വാസ് 2017' എന്ന ചിത്രകലാപ്രദര്‍ശനം മന്ത്രിമാരായ എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഉദ്ഘാടനചെയ്യും. ചിത്രകലയും കളമെഴുത്തും സര്‍പ്പംതുള്ളലും പുള്ളുവന്‍പാട്ടും എന്നീ തനതുകലകളിലെ സമകാലീന ചിന്തയും ബോധവും പുതുതലമുറയ്ക്കും പൊതുജനങ്ങള്‍ക്കും പകര്‍ന്നുനല്‍കാന്‍ വിപുലമായ ഒരു സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 14ന് സമാപിക്കും.
 
 
 

 

Related News

കൂടുതൽ വാർത്തകൾ »