22 September Saturday

കാലടി ദുരിതാശ്വാസക്യാമ്പിൽ ഭീഷണി മുഴക്കി ബിജെപി കൗൺസിലർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
തിരുവനന്തപുരം
ബിജെപി കൗൺസിലറുടെ ആവശ്യാനുസരണം ദുരിതാശ്വാസക്യാമ്പിൽനിന്ന് പോകാത്ത  കുടുംബത്തിനുനേരെ ആർഎസ്എസ് ആക്രമണം.
 കാലടി വാർഡിലാണ് ആക്രമണം നടന്നത്. കാലടി ഹൈസ‌്കൂളിലെ ക്യാമ്പിൽ 38 കുടുംബങ്ങളിൽനിന്ന‌് 108 പേരുണ്ടായിരുന്നു.   കാലടിയിലുള്ള ആശ്രമത്തിലടക്കം വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. 
ആശ്രമത്തിൽ  സ്ഥലമില്ലെന്നു കാണിച്ച് വനിതാ  കൗൺസിലറുടെയും  ആർഎസ്എസുകാരുടെയും നേതൃത്വത്തിൽ  ഇവിടെയുള്ളവരെ പറഞ്ഞയച്ചതിനാൽ ഇവർ കാലടി ഹൈസ്കൂളിലെ ക്യാമ്പിൽ വന്നു. ഇതിൽ കുപിതയായ കൗൺസിലർ കാലടി സ്കൂളിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.
 സ‌്കൂളിലുള്ളവർ ഉടൻ വീടുകളിലേക്ക് പോകണമെന്നായിരുന്നു ആവശ്യം. വെള്ളം ഇറങ്ങാത്തതിനാൽ പോകാൻ പറ്റില്ലെന്ന് ക്യാമ്പിലുള്ളവർ  പറഞ്ഞെങ്കിലും കൗൺസിലർ പോകണമെന്ന് വാശിപിടിച്ചു. പ്രശ‌്നത്തിൽ ഇടപെട്ട നാട്ടുകാർ ക്യാമ്പിലുള്ളവരെ പറഞ്ഞുവിടാൻ പറ്റില്ലെന്ന് ആവർത്തിച്ചു.  പ്രതിഷേധം ശക്തമായപ്പോൾ കൗൺസിലർ  പിന്തിരിഞ്ഞു.
 ഇതിന്റെ വൈരാഗ്യത്തിൽ ക്യാമ്പിലുണ്ടായിരുന്ന  കാലടി സ്വദേശി  ശശിയുടെ ഇളംതെങ്ങിലുള്ള കട ബിജെപി പ്രവർത്തകർ തകർത്തു. കട പൂർണമായും തകർന്നിട്ടുണ്ട‌്. ഫോർട്ട് പൊലീസിൽ പരാതി നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top