16 November Friday

ബലിപെരുന്നാൾ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
തിരുവനന്തപുരം
 പ്രളയബാധിതർക്കായി പ്രാർഥിച്ച‌് ഇസ്ലാം വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ‌് ഗാഹുകളിലും ബുധനാഴ‌്ച രാവിലെ പെരുന്നാൾ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ നമസ്‌കാരത്തിൽ പങ്കുചേർന്നു.തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്‌ക്കാരത്തിന് പാളയം ജുമാ മസ്ജിദ് ഇമാം വി പി സുഹൈദ് മൗലവി നേതൃത്വം നൽകി. നഗരത്തിലെ നാല‌ു ദുരിതാശ്വാസ ക്യാമ്പുകളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ക്യാമ്പുകളിലും ഈദ‌് ഗാഹിന‌് സൗകര്യമൊരുക്കിയിരുന്നു.
പ്രധാന വാർത്തകൾ
Top