14 November Wednesday

പാലിയേറ്റീവ് കെയര്‍ കുടുംബസംഗമവും ഓണക്കിറ്റ് വിതരണവും

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
നെടുമങ്ങാട്   
നഗരസഭ, ജില്ലാ ആശുപത്രി, ആയൂര്‍വേദ ഡിസ്‌പെന്‍സറി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ കുടുംബസംഗമവും ഓണക്കിറ്റ് വിതരണവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷനായി.
നഗരസഭ ഏര്‍പ്പെടുത്തിയ ലക്കിഡിപ്പ് കൂപ്പണ്‍ വഴി സമാഹരിച്ച ഒരുലക്ഷം രൂപയോളം ഉപയോഗിച്ച് 220 പേര്‍ക്ക് ഓണക്കിറ്റും അഞ്ചുപേര്‍ക്ക് കട്ടില്‍, ഫാന്‍ എന്നിവ നല്‍കി. കൂപ്പണില്‍ വിജയികളായവര്‍ക്ക് ഫ്രിഡ്ജ്, ടേബിള്‍ ഫാന്‍ എന്നിവയും സമ്മാനമായി നല്‍കി.
ഏറ്റവും കൂടുതല്‍ സഹായം ലഭ്യമാക്കിയ ചെല്ലാംകോട് എല്‍പി സ്‌കൂളിനെയും ആശാവര്‍ക്കര്‍മാരെയും ആദരിച്ചു. നിര്‍ധനരേഗികള്‍ക്കുള്ള ഓണക്കിറ്റ്,  വസ്ത്രങ്ങള്‍, കട്ടില്‍, ഫാന്‍ എന്നിവയും വിതരണം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി എസ് സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍മാന്‍ ലേഖാവിക്രമന്‍, ആരോഗ്യസ്റ്റാന്‍ഡിങ‌് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍നായര്‍, ടി ആര്‍ സുരേഷ്,  ടി അര്‍ജുനന്‍,  റഹിയാനത്തു ബീവി, ഗീതാകുമാരി, സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, കൗണ്‍സിലര്‍മാര്‍, ആര്‍എംഒ സുനിത ഹമീദ്, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ബിജുപിള്ള, ജില്ലാ കോ ഓർഡിനേറ്റര്‍ റോയ് ജോസ്, നഗരസഭ ഹെല്‍ത്ത് സൂപ്രവൈസര്‍ ജി ഉണ്ണി എന്നിവര്‍ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top