23 September Sunday

പ്രളയബാധിതർക്ക് ഭിന്നശേഷി കുട്ടികളുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

അമരവിളയിൽ പ്രവർത്തിക്കുന്ന കാരുണ്യ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഉൽപ്പന്നങ്ങൾ തരംതിരിക്കുന്നു

പാറശാല  
സ്വന്തം ശാരീരിക വെല്ലുവിളികളെ മറന്ന് ദുരിതാശ്വാസ പ്രവർത്തനത്തിന് കൈത്താങ്ങായി ഭിന്നശേഷി കുട്ടികൾ. അമരവിളയിൽ പ്രവർത്തിക്കുന്ന കാരുണ്യ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് പ്രളയത്താൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വന്തം വേദനമറന്ന് അവശ്യസാധനങ്ങളെത്തിച്ച് ഏവരുടെയും പ്രശംസക്കിടയാക്കിയത്. സ്കൂളിലെ വെക്കേഷൻ ട്രെയിനിങ്ങിന്റെ ഭാഗമായി ഇവർ നിർമിച്ച മെഴുകുതിരികളും 155 കുട്ടികളുടെ വീടുകളിൽനിന്ന‌് അരി, ബിസ്‌കറ്റ്, വെള്ളം, നോട്ട് ബുക്കുകൾ, ബാഗ് തുടങ്ങിയ അവശ്യസാധനങ്ങളുമെത്തിച്ച് മാതൃകയായത്. കുട്ടികൾ തന്നെയാണ് സ്കൂളിൽ അവശ്യ സാമഗ്രികൾ പായ്ക്ക് ചെയ്യാൻ മുൻകൈ എടുത്തത‌്. ഇവ തിരുവനന്തപുരത്തെ ക്യാമ്പിലെത്തിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top