26 September Wednesday

നഗരസഭയുടെ നേതൃത്വത്തിൽ റാന്നിയിൽ ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

റാന്നിയിൽ മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തുന്നു

തിരുവനന്തപുരം
 പ്രളയദുരന്തത്തിന്റെ ബാക്കിപത്രമായ ശുചീകരണ ദൗത്യമേറ്റെടുത്ത് തിരുവനന്തപുരം നഗരസഭയിൽനിന്നു പുറപ്പെട്ട 400 പേരുടെ സംഘം പത്തനംതിട്ടയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. റാന്നി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ സംഘം ശുചീകരിച്ചു. മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ‌് സംഘം പുറപ്പെട്ടത്.
സന്നദ്ധപ്രവർത്തകർക്കു പുറമേ എല്ലാത്തരം ശുചീകരണ സംവിധാനങ്ങളും ഇലക്ട്രിക്, പ്ലമ്പിങ‌് ജോലികളിൽ പ്രാവീണ്യമുള്ളവരും സംഘത്തിലുണ്ട്. യന്ത്രസാമിഗ്രികളും പണിയായുധങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഇവർ എത്തിയത്. മരുന്നുകളും മറ്റാവശ്യ മെഡിക്കൽ സംവിധാനങ്ങളും കരുതിയിട്ടുണ്ട്.
റാന്നിയിലെ ശുചീകരണ പരിപാടി മേയർ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എംഎൽഎ, മുൻ എംപി കെ എൻ ബാലഗോപാൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി ബാബു, പാളയം രാജൻ, ആർ പി ശിവജി, ഗിരികുമാർ, ജയലക്ഷ്മി, മുൻ മേയർ കെ ചന്ദ്രിക, നഗരസഭ ഉദ്യോഗസ്ഥർ, ശുചീകരണവിഭാഗം ജീവനക്കാർ, ഗ്രീൻ ആർമി വളന്റിയേഴ്‌സ് എന്നിവർ ശുചീകരണ പരിപാടികളിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ സംഘം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top