ചിറയിന്‍കീഴ് > രാസവസ്തുക്കള്‍ ചേരാതെ പ്രകൃതിദത്തമായ പാലുല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് പേരെടുത്ത മില്‍ക്കോയുടെ രുചിക്കൂട്ട് ഇത്തവണ ക്രിസ്മസ് കേക്കുകളിലും. ഖോവ കേക്ക്, ഛന്ന കേക്ക്, ഫ്രൂട്ട് കേക്ക് തുടങ്ങിയവയാണ് മില്‍ക്കോ തയ്യാറാക്കുന്നത്. 250 ഗ്രാമിന് 100 രൂപ, 500 ഗ്രാമിന് 200 രൂപ, ഒരു കിലോയ്ക്ക് 400 രൂപ എന്നിങ്ങനെയാണ് കേക്കുകളുടെ വില. മേല്‍കടയ്ക്കാവൂര്‍ ക്ഷീരസംഘം സ്ഥാപനമായ മില്‍ക്കോ ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ പഞ്ചായത്തുകള്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മില്‍ക്കോയുടെ ആദ്യസംരംഭമായ സിപ്അപ്പ്, ഐസ്ക്രീമുകള്‍, ഫ്രൂട്ട്സലാഡ് എന്നിവ നിര്‍മിച്ചായിരുന്നു തുടക്കം. 500, 200 മില്ലിലിറ്റര്‍ പാല്, തൈര്, സംഭാരം എന്നിവയും വില്‍പ്പന ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മില്‍ക്കോയുടെ വില്‍പ്പന. പ്രകൃതിദത്തമായി ലഭിക്കുന്ന പാല്, നെയ്യും മറ്റ് ചേരുവകളും ചേര്‍ത്താണ് കേക്കുകള്‍ ഉണ്ടാക്കുന്നത്. മില്‍ക്കോയുടെ ഔട്ട്ലെറ്റില് കൂടി വില്‍പ്പന നടത്തുകയാണ്. ഓര്‍ഡര്‍ അനുസരിച്ച് കേക്കുകളും മില്‍ക്ക് പേഡ, മില്‍ക്ക് ഹല്‍വ, ചോക്ളേറ്റ്, ഗുലാംജാമുന്, രസഗുള, പനീര്‍ കട്ലറ്റ്, പനീര്‍ സമൂസ, റൈസ് ഹല്‍വ തുടങ്ങിയവയും ലഭിക്കും. പാലില്നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആയതിനാല്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ആ ഉല്‍പ്പന്നം ഭക്ഷ്യയോഗ്യമാകില്ലെന്നുള്ളതാണ് കാരണം. സിപിഐ എം ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി അംഗം പഞ്ചമം സുരേഷ് പ്രസിഡന്റായുള്ള ഭരണസമിതിയാണ് മേല്‍കടയ്ക്കാവൂര്‍ ക്ഷീരസംഘത്തിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.