24 April Tuesday
ലോക കേരളസഭ പ്രഥമസമ്മേളനം

നടത്തിപ്പിന് പ്രവാസി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017
തിരുവനന്തപുരം > അടുത്തമാസം നടക്കുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനം വിജയിപ്പിക്കുന്നതിന് കേരളീയ പ്രവാസിസംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. വിവിധ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ സംഘടനകളെ പ്രതിനിധാനംചെയ്ത് നിരവധിപേര്‍ ഹോട്ടല്‍ ചൈത്രത്തില്‍ നടന്ന കോര്‍ഡിനേഷന്‍ യോഗത്തില്‍ പങ്കെടുത്തു. മുന്‍മന്ത്രി കെ ഇ ഇസ്മയിലിനെ രക്ഷാധികാരിയായി തെരഞ്ഞെടുത്തു. കണ്‍വീനറായി ശ്രീഷ്മന്‍പിള്ളയും ജോയിന്റ് കണ്‍വീനര്‍മാരായി കലാപ്രേമി ബഷീര്‍, മണികണ്ഠന്‍നായര്‍, പി സി വിനോദ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പേരൂര്‍ക്കട ബഷീര്‍, ബെന്നി കോട്ടപ്പുറം, അഡ്വ. എച്ച് ജോഷ്, കെ പി ഇബ്രാഹിം, വെള്ളായണി ശ്രീകുമാര്‍, ജലജകുമാരി, ജയകുമാര്‍ കാട്ടാക്കട, സലിം മാറ്റാപ്പള്ളി, സിസ്റ്റര്‍ ജെനസ്റ്സ് എന്നിവരുമടക്കം അമ്പതംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ലോക കേരളസഭയുടെ തത്വം, ആശയം, സാധ്യതകള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവ വിശദീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളായ കെ കെ ശങ്കരന്‍, സജീവ് തൈക്കാട്, സി ജോസ്, ബാദുഷ കടയുന്നി എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top