19 September Wednesday
കോട്ടൺഹില്ലിൽ കിട്ടിയത‌് 20 ചാക്ക‌്

പ്ലീസ‌്; ഉപയോഗിച്ച വസ‌്ത്രം തന്ന‌് ഉപദ്രവിക്കരുത‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
തിരുവനന്തപുരം
‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത‌്, പ്ലീസ‌്’. പ്രളയബാധിതരെ സഹായിക്കാൻ തുറന്ന കളക‌്ഷൻ സെന്ററിൽ നിന്നുമാണ‌് ഇത്തരമൊരു അഭ്യർഥന ഉയർന്നത‌്. ദുരന്തബാധിതർക്ക‌് ഉപയോഗിച്ച വസ‌്ത്രങ്ങൾ വേണ്ടെന്ന‌് നിരവധി വട്ടം അറിയിപ്പ‌് ഉയർന്നിട്ടും ഇത‌് ചെവിക്കൊള്ളാതെ ഇത്തരം വസ‌്ത്രങ്ങൾ കഴിഞ്ഞ ദിവസവും ധാരാളം എത്തിയതോടെയായിരുന്നു അഭ്യർഥന. 
 
ചൊവ്വാഴ‌്ച മാത്രം 20 ചാക്ക‌് ഉപയോഗിച്ച വസ‌്ത്രങ്ങൾ കോട്ടൺഹില്ലിലെ കളക‌്ഷൻ സെന്ററിൽ മാത്രം എത്തി. തുടർന്ന‌് കുടുംബശ്രീ പ്രവർത്തകർ ഇവ തെരഞ്ഞുപിടിച്ച‌് ചാക്കിലാക്കി. രാത്രിയോടെയാണ‌് ഈ പ്രവൃത്തി അവസാനിച്ചത‌്. ഇത്തരം വസ‌്ത്രങ്ങൾ കത്തിച്ച‌് കളയാനാണ‌് തീരുമാനം.
 
 
പ്രധാന വാർത്തകൾ
Top