21 September Friday

മധു യാത്രയായത‌് സ്വന്തമായി വീടെന്ന സ്വപ‌്നം ബാക്കിയാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
കോവളം
ഓണത്തിന് പു​തിയ വീടെന്ന സ്വപ്നം ബാക്കിയാക്കി  മധുവും രജനിയും യാത്രയായി. ഉത്രാട നാളിൽ പുതിയ വീട് പാലുകാച്ച് നടത്തുന്ന ആഹ്ളാദത്തിലായിരുന്നു വീട്ടുകാർ . ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ അപകടം നാട്ടുകാരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. ഇരുവരുടെയും ദാരുണാന്ത്യത്തെ തുടർന്ന് പു​തി​യ​താ​യി പണി​ക​ഴി​പ്പിച്ച ‘നി​ധി​നാ​ല​യ’ ത്തിൽ ഒ​റ്റയ്ക്കാ​യ​ത് പറ​ക്കമു​റ്റാത്ത ര​ണ്ടു പെൺ​മക്കൾ. വീടെന്ന സ്വ​പ്നം യാഥാർഥ്യമാക്കാനാണ‌് മധു വി​ദേ​ശ​ത്തേക്ക് പോയ​ത്. ഏ​ഴുവർ​ഷ​മാ​യി ദു​രി​ത​ ജീവി​ത​ത്തിലൂടെ​ സ്വ​രൂ​പി​ച്ച പ​ണം നാ​ട്ടിലേക്ക് അ​യ​ക്കുകയാണ‌്. വീടെന്ന ആ​ഗ്രഹം പ​ടി​പടിയാ​യി പൂർ​ത്തീക​രി​ക്കുകയായിരുന്നു ലക്ഷ്യം. എ​ട്ടു മാ​സ​മാ​യിനിർ​മാണം ന​ട​ക്കു​ക​യാ​യിരുന്നു. ഇ​ത്ത​വ​ണ​ത്തെ അ​വ​ധി ക​ഴി​ഞ്ഞ് തി​രി​കെ പോകു​ന്നത‌് പു​തിയ വീട്ടിൽ നിന്നാകണമെന്ന ആഗ്രഹവും മധുവിനുണ്ടായിരുന്നു. നാലുസെന്റ് വസ്തു വാങ്ങിയതിലും വീട്ടുവച്ചതിലും വൻ കടബാധ്യതയുണ്ട‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top