18 December Tuesday

ആറ്റിങ്ങലിലെ സ്റ്റീൽ ഫാക്ടറി തുറക്കണം; മന്ത്രിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018
ആറ്റിങ്ങൽ
പതിനാറുവർഷംമുമ്പ‌് അടച്ചുപൂട്ടിയ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്റ്റീൽ ഫാക്ടറി തുറക്കണമെന്ന‌് ആവശ്യപ്പെട്ട‌് ബി സത്യൻ എംഎൽഎ വ്യവസായമന്ത്രി എ സി മൊയ്തീന‌് നിവേദനം നൽകി. നഗരസഭ ചെയർമാൻ എം പ്രദീപും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഉന്നതതലയോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇയുടെ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി നടന്നിരുന്നു. 
 
സംസ്ഥാന സർക്കാരുമായി സഹകരിച്ച് പദ്ധതി ആരംഭിക്കാനുള്ള നീക്കമാണ‌് നടക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ മൈക്രോ സ‌്മോൾ ആൻഡ‌് മീഡിയം എന്റർപ്രൈസസിന്റെ കീഴിലാണ് സ്ഥാപനം. ഉന്നതതലയോഗം വിളിച്ച് സ്ഥാപനം പുനരുദ്ധരിക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്രീപാദം സ്റ്റേഡിയം സന്ദർശനത്തിനിടെ മന്ത്രി അടച്ചുപൂട്ടിയ സ്റ്റീൽ ഫാക്ടറിയും സന്ദർശിച്ചിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top